വധശ്രമം, മോഷണം, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി;  കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട മോനു രാജ് പ്രേമിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി

വധശ്രമം, മോഷണം, അടിപിടി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട മോനു രാജ് പ്രേമിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി

സ്വന്തം ലേഖിക

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി.

തോട്ടയ്ക്കാട് പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്തുള്ള മുളളനളയ്കൽ വീട്ടിൽ മോനു രാജ് പ്രേം (29) നെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ഈസ്റ്റ്, വാകത്താനം, അയർക്കുന്നം, എറാണകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ, തലശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മോഷണം, അടിപിടി, മയക്കുമരുന്ന് വില്പന, സംഘം ചേർന്ന് ആക്രമിക്കുക, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഞാലിയക്കുഴി സി.എസ്.ഐ സെന്റ് ജെയിംസ് പള്ളിയിൽ പെരുന്നാളനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് അക്രമിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ പൊന്‍കുന്നം ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത് .

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.