video
play-sharp-fill
വാക്ക് തർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ കൂടി കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

വാക്ക് തർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ കൂടി കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു

 

കോട്ടയം: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി പോലീസിന്റെ പിടിയിലായി. പുതുപ്പള്ളി സ്വദേശി കലേബ് എസ് (22), വിജയപുരം സ്വദേശി അശ്വിൻ സാബു (23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കൈപ്പനാട്ട് പടി ഭാഗത്ത് വച്ച് പുതുപ്പള്ളി സ്വദേശിയായ യുവാവിനെയും ഇയാളുടെ സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവ് സ്ഥിരമായി ബൈക്ക് വയ്ക്കുന്ന സ്ഥലത്ത് വച്ച് കലേബും സംഘവും ബഹളം ഉണ്ടാക്കിയത് യുവാവും സുഹൃത്തും ചോദ്യം ചെയ്തിരുന്നു.

 

തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയും, പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അനന്തു ബിനു, അഖിൽ കുമാർ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് ഒളിവിൽ കഴിഞ്ഞിരുന്ന ഇവര്‍ക്കുവേണ്ടി ജില്ലാപോലിസ് മേധാവി ഷാഹുല്‍ ഹമീദ് എ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇരുവരെയും പിടികൂടുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, ജിജി ലൂക്കോസ്, എസ്.സി.പി.ഓ പ്രതീഷ് രാജ് , സി.പി.ഓ മാരായ അജേഷ് ജോസഫ്‌ ,അജിത്‌ കെ.വി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.