കോട്ടയത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ  യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു; കൊലപാതകശ്രമം, കഞ്ചാവ് വില്പന, ക്വട്ടേഷന്‍, ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ അതിരമ്പുഴ സ്വദേശിയ്ക്കതിരെയാണ് കാപ്പ ചുമത്തിയത്

സ്വന്തം ലേഖകൻ

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു;. അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ കുട്ടൂസ് എന്ന് വിളിക്കുന്ന ബിബിൻ ബെന്നി (27) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത് .

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനിൽ കൊലപാതകശ്രമം, കഞ്ചാവ് വില്പന, ക്വട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.