അഞ്ചു വർഷം കൊണ്ട്  കോടികൾ വാരിക്കൂട്ടി ജനപ്രതിനിധികൾ: കോട്ടയം നഗരസഭയിലെ ജനപ്രതിനിധികളിൽ ഭൂരിഭാഗത്തിന്റെയും ആസ്തി പതിന്മടങ്ങ്  വർദ്ധിച്ചു; ജനാധിപത്യം വിറ്റുതിന്നുന്നവർ ആരൊക്കെ; തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം ആരംഭിക്കുന്നു

അഞ്ചു വർഷം കൊണ്ട് കോടികൾ വാരിക്കൂട്ടി ജനപ്രതിനിധികൾ: കോട്ടയം നഗരസഭയിലെ ജനപ്രതിനിധികളിൽ ഭൂരിഭാഗത്തിന്റെയും ആസ്തി പതിന്മടങ്ങ് വർദ്ധിച്ചു; ജനാധിപത്യം വിറ്റുതിന്നുന്നവർ ആരൊക്കെ; തേർഡ് ഐ ന്യൂസ് ലൈവ് അന്വേഷണം ആരംഭിക്കുന്നു

ബാലചന്ദ്രൻ

കോട്ടയം: കോട്ടയം നഗരസഭയിലെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുകയാണ് . കാലാവധി അഞ്ചു വർഷം പൂർത്തിയാക്കി പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ലാതെ എത്തിയ കൗൺസിലർമാരിൽ പലരും ഇന്ന് ലക്ഷപ്രഭുക്കളും, ചിലരൊക്കെ കോടീശ്വരൻമാരുമാണ്. അധികാരത്തിന്റെ ഇടനാഴിയിൽ അള്ളിപ്പിടിച്ചിരിക്കുന്നവരിൽ ചിലർ കോടികളാണ് കുടുംബത്ത് എത്തിച്ചത്.

കോട്ടയം നഗരസഭയിൽ 52 കൗൺസിലർമാരുണ്ട്. എല്ലാവരും ഇത്തരത്തിൽ അഴിമതിക്കാരാണ് എന്ന വാദമൊന്നും തേർഡ് ഐ ഉയർത്തുന്നില്ല. എന്നാൽ, ഈ 52 കൗൺസിലർമാർക്കും കൃത്യമായി അറിയാം അഴിമതിക്കാർ ആരാണ് എന്നും, അരൊക്കെയാണ് കൃത്യമായി കോടികൾ കമ്മിഷൻ അടിച്ചതെന്നും അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരിൽ നിന്നും, വൻകിട ജുവലറികളിൽ നിന്നും വരെ കമ്മിഷൻ വാങ്ങുന്ന കൗൺസിലർമാർ കോട്ടയം നഗരസഭയിലുണ്ട് .റോഡ് വക്കിൽ പഴയ പുസ്തകവും ഡിഷ്ണറിയും വിൽക്കുന്നയാളോട് 25000 രൂപ വാടകയായി വാങ്ങിയ കൗൺസിലറേയും തേർഡ് ഐ ക്ക് അറിയാം. ഇവരെല്ലാം അഞ്ചു വർഷം മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നൽകിയ സത്യവാങ്ങ് മൂലം പരിശോധിച്ചാൽ അറിയാം അന്നുണ്ടായിരുന്ന സ്വത്തിന്റെ കണക്ക്. എന്നാൽ, അഞ്ചു വർഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോഴാണ് ഈ മാഫിയ സംഘത്തിന്റെ  സ്വത്ത് കാണുമ്പോൾ ഞെട്ടൽ ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിനു മുൻപ് അഴിമതി നടത്തി കോടികൾ സമ്പാദിച്ച കൗൺസിലർമാരെ സമൂഹത്തിന് മുൻപിൽ തുറന്ന് കാണിക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് തീരുമാനിച്ചത്. കോട്ടയം നഗരസഭയിലെ 52 കൗൺസിലർമാരുടെയും സ്വത്ത് വിവരം ശേഖരിക്കുന്നതിനുള്ള നടപടികൾ തേർഡ് ഐ ന്യൂസ് ലൈവ് സംഘം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ പടിയായി 52 കൗൺസിലർമാരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്ങ് മൂലത്തിന്റെ പകർപ്പ് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം ശേഖരിച്ചു. കൗൺസിലർമാരും കുടുംബാഗങ്ങളും നഗരത്തിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതിൻ്റെ രേഖകളും തേർഡ് ഐ ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ചുള്ള കൂടുതൽ വാർത്തകൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും.

തുടരും