play-sharp-fill
കോട്ടയം നഗരസഭയിൽ ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൈയേറ്റം

കോട്ടയം നഗരസഭയിൽ ഭരണപക്ഷ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൈയേറ്റം

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണ- പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും.


ന​ഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിനെ പ്രതിപക്ഷ നേതാവ് അഡ്വ ഷീജാ അനിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് കൈയേറ്റത്തിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷ കൗൺസിലർമാർക്കുള്ള പദ്ധതി വിഹിതവിതരണത്തിലുണ്ടായ അപാകതയിലാണ് ചെയർപേഴ്സണെ തടഞ്ഞുവെച്ചത്.

പ്രതിപക്ഷമൊന്നടങ്കമായിരുന്നു ചെയർപേഴ്സണെ അവരുടെ ക്യാബിനുള്ളിൽ തടഞ്ഞ് വച്ചിരുന്നത്.

വാട്ടർ അതോറിറ്റിക്കും ഇലക്ട്രിസിറ്റി ബോർഡിനും അറ്റകുറ്റപണികൾ നടത്തുന്നതിനായി പണം കെട്ടിവയ്ക്കേണ്ടതുണ്ട് ന​ഗരസഭ. വാട്ടർ അതോറിറ്റിക്ക് ഒരു കോടി ഇരുപത്തിയെട്ട് ലക്ഷവും, ഇലക്ട്രിസിറ്റിക്ക് എൺപത്തിയെട്ടു ലക്ഷവും നല്കിയതായി ന​ഗരസഭയിൽ കണക്കുണ്ട്.

ഇറി​ഗേഷനിലും ഫണ്ട് കെട്ടിവച്ചിട്ടുണ്ട്. എന്നാൽ ഈ ഫണ്ടുകൾ ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകലിലില്ലെന്നും ചെയർപേഴ്സന്റെ വാർഡിലും കൗൺസിലർ ദമ്പതിമാരായ ബിന്ദു- സന്തോഷ്കുമാർ എന്നിവരുടെ വാർഡിലേക്കാണ് പോയതെന്നും പ്രതിപക്ഷം ആരോപിക്കുന്നത്.

ഇടത് പക്ഷ കൗൺസിലർമാരുടെ വാർഡിലും പടിഞ്ഞാറൻ പ്രദേശങ്ങളിലെ വാർഡുകളിലേക്കും ന​ഗരസഭയുടെ ഒരു പരി​ഗണനയും ലഭിച്ചില്ല. ഈ ആരോപണങ്ങളെത്തുടർന്നാണ് പ്രതിപക്ഷം ചെയർപേഴ്സണെ തടഞ്ഞ് വച്ചത്.

തുടർന്ന് ഭരണപ്രതിപക്ഷ കൗൺസിലർമാർ വാക്കേറ്റം ഉണ്ടാവുകയും സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു. എന്നാൽ വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി സ്ഥിതി​ഗതികൾ ശാന്തമാക്കി.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, വസ്തുതകൾ മനസിലാക്കാതെയുള്ളതാണന്നും ന​ഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റിൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.