play-sharp-fill
കോട്ടയം നഗരത്തിൽ  തട്ടിപ്പിന്റെ പുതിയ രൂപം;  തിരുനക്കര ക്ഷേത്രത്തിൽ നിന്നെന്ന പേരിൽ  465 രൂപയുടെ ചില്ലറ നൽകിയ ശേഷം 1700 രൂപ തട്ടിയെടുത്തു;  തട്ടിപ്പ് നടത്തിയിട്ട് നടന്ന് പോകുന്ന യുവാവിൻ്റെ വീഡിയോ ഇവിടെ കാണാം

കോട്ടയം നഗരത്തിൽ തട്ടിപ്പിന്റെ പുതിയ രൂപം; തിരുനക്കര ക്ഷേത്രത്തിൽ നിന്നെന്ന പേരിൽ 465 രൂപയുടെ ചില്ലറ നൽകിയ ശേഷം 1700 രൂപ തട്ടിയെടുത്തു; തട്ടിപ്പ് നടത്തിയിട്ട് നടന്ന് പോകുന്ന യുവാവിൻ്റെ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

തിരുനക്കര: 1500 രൂപക്ക് ചില്ലറയുണ്ട്, തിരുനക്കര അമ്പലത്തിൽ നിന്നാണ് എന്ന് പറഞ്ഞ് കടയിൽ കൊടുത്തു ചില്ലറ എണ്ണി തിട്ടപെടുത്തുന്നതിനു മുൻപേ പണവുമായി കടന്നു കളഞ്ഞ ആളാണ്‌ ദൃശ്യങ്ങളിൽ കാണുന്നത്.

കോട്ടയം നഗരത്തിൽ പുതിയ രീതിയിലുള്ള തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച്ചയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീല ഷർട്ടും പാന്റും ധരിച്ചെത്തിയ ആൾ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നെന്ന പേരിലാണ് കോട്ടയം മാർക്കറ്റിലെ എ.കെ.എം ട്രേഡേഴ്സിൽ എത്തിയത്. തുടർന്ന്, ഇവിടെ ജോലിയ്ക്കു നിന്ന ജോലിക്കാരിയോട് 1700 രൂപയ്ക്ക് ചില്ലറ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇയാൾ പറഞ്ഞ പ്രകാരം ജീവനക്കാരി
1700 രൂപ നൽകുകയും പകരം ഇയാളിൽ നിന്ന് ചില്ലറ വാങ്ങുകയും ചെയ്തു. എണ്ണിതിട്ടപ്പെടുത്തിയപ്പോഴാണ് 1700
രൂപക്ക് പകരം നൽകിയത് 465 രൂപ ആണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ഇതിനോടകം തട്ടിപ്പുകാരൻ രക്ഷപ്പെട്ടിരുന്നു.

എണ്ണി തീട്ടപ്പെടുത്തുന്നതിനു മുൻപ് പണം നൽകിയത് കടയിലെ ജീവനക്കാരുടെ ഭാഗത്തെ തെറ്റായത് കൊണ്ട് പോലീസിൽ പരാതിപെട്ടിട്ടില്ല. എന്നാൽ ഇത്തരം സംഭവം കോട്ടയം നഗരത്തിൽ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്നാണ് പരാതി. ഇതിനാൽ പൊലീസ് അന്വേഷണം ശക്തമാക്കുകയാണ്.

പണം വാങ്ങി കടന്നു കളയുന്ന തട്ടിപ്പുക്കാരൻ്റെ വീഡിയോ ഇവിടെ കാണാം;