play-sharp-fill
കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി;  അനുജനെ വിറകുകൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ച  ജേഷ്ഠൻ  അറസ്റ്റിൽ

കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളെ തുടർന്ന് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി; അനുജനെ വിറകുകൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ച ജേഷ്ഠൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനത്ത് സഹോദരനെ ആക്രമിച്ച കേസിൽ ജേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി മാത്തൻകുന്ന് കോളനിയിൽ സന്തോഷി (38) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം തന്റെ സഹോദരനായ രതീഷിനെ വീട്ടിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സന്തോഷ് രതീഷിനെ അടുക്കളയില്‍ ഇരുന്ന വിറകുകൊണ്ട് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു.ടി. ആര്‍, സി,പി,ഓ മാരായ സതീഷ്‌ എസ്,സലമോന്‍, മണികണ്ഠൻ, പ്രകാശ് കെ.വി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.