കോട്ടയത്തെ പൊലീസുകാരന്റെ പ്രണയം വീട്ടമ്മയോട്; തലയ്ക്ക് പിടിച്ച പ്രണയം ഇരുവരേയും ഒളിച്ചോട്ടത്തിലെത്തിച്ചു; ഒരിക്കൽ നാടുവിട്ട ഇരുവരേയും പിടി കൂടി തിരികെയെത്തിച്ചെങ്കിലും പ്രണയത്തിന്റെ ആവേശം കെട്ടടങ്ങിയില്ല; രണ്ടാം വട്ടവും ഒളിച്ചോടിയ പൊലീസുകാരന്റെ ലീലാവിലാസത്തിൽ നാണംകെട്ട് പൊലീസ് !
സ്വന്തം ലേഖകൻ
കോട്ടയം: തലയ്ക്ക് പിടിച്ച പ്രണയം പൊലീസുകാരനേയും വീട്ടമ്മയേയും എത്തിച്ചത് കടുംബത്തെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടത്തിൽ. കോട്ടയം എ ആർ ക്യാമ്പിലെ പളളം സ്വദേശിയായ പൊലീസുകാരന് വൈക്കം സ്വദേശിനിയായ വീട്ടമ്മയോട് തോന്നിയ പ്രണയം രണ്ടു തവണ ഒളിച്ചോട്ടത്തിലെത്തിച്ചു.
മുൻപ് ഇരുവരും ഒളിച്ചോടിയതിനെത്തുടർന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കഥ ആവർത്തിച്ചു. ഇപ്പോൾ യുവതിയെ കാണാതായതിനാൽ വീട്ടുകാർ നല്കിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാരന് ഭാര്യയും മക്കളും ഉണ്ട്. വീട്ടമ്മയ്ക്കും ഭർത്താവും കുട്ടികളുമുണ്ട്. പൊലീസുകാരന്റെ പ്രണയകഥയിൽ നാണം കെട്ടത് ജില്ലയിലെ പൊലീസ് സേനയാണ്.
ചിങ്ങവനം പൊലീസും, വൈക്കം പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണ്
Third Eye News Live
0