കോട്ടയം ചിങ്ങവനത്ത് അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷം: കുറിച്ചി സ്വദേശിയായ പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനത്ത് അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി വില്ലേജിൽ റെയിൽവേ ക്രോസ് ഭാഗത്ത് വാലുപറമ്പിൽ വീട്ടിൽ സുജിൽ ദേവ് (36)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
സുജിൽ വഴിയിലേക്ക് മതിൽ ഇറക്കി കെട്ടിയതിനെ അയൽവാസിയായ രവി ചോദ്യം ചെയ്യുകയും തുടർന്ന് ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും, ഇയാള്‍ കമ്പിവടി ഉപയോഗിച്ച് രവിയെ ആക്രമിക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി. ആർ, സി.പി.ഓ മാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Third Eye News Live
0