കോട്ടയം നഗരത്തിൽ പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി പൊരിവെയിലത്ത് യുവതിയുടെ വ്യാപാരം; ബേക്കർ ജംഗ്ഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത് പത്തോളം പിഞ്ചുകുഞ്ഞുങ്ങൾ; നടപടിയെടുക്കാതെ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും

കോട്ടയം നഗരത്തിൽ പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി പൊരിവെയിലത്ത് യുവതിയുടെ വ്യാപാരം; ബേക്കർ ജംഗ്ഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത് പത്തോളം പിഞ്ചുകുഞ്ഞുങ്ങൾ; നടപടിയെടുക്കാതെ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ പിഞ്ചു കുഞ്ഞിനെയും ഒക്കത്തിരുത്തി പൊരിവെയിലത്ത് യുവതിയുടെ വ്യാപാരം.

ബേക്കർ ജംഗ്ഷനിൽ ബാലവേലയിൽ ഏർപ്പെട്ടിരിക്കുന്നത് പത്തോളം പിഞ്ചുകുഞ്ഞുങ്ങങ്ങളാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയെടുക്കാതെ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലാണ് പൊരിവെയിലത്ത് ബേക്കർ ജംഗ്ഷനിൽ കാറുകളുടെ ഗ്ലാസ് വൃത്തിയാക്കുന്ന ഉത്പന്നം വിൽക്കാനായിട്ട് ഇവരെത്തിയത്. ഉത്തരേന്ത്യൻ സ്വദേശികളാണ് ഇവർ.

തിരുനക്കര ഉത്സവത്തിൻ്റെ ഭാഗമായി നഗരത്തിൽ വ്യാപാരത്തിനെത്തിയവരാണ് ഇവർ. കൂട്ടത്തിൽ മുതിർന്നവർ ഉണ്ടെങ്കിലും അവർ മാറിയിരുന്ന് കുട്ടികളെ കൊണ്ട് ഉൽപന്നം വിറ്റഴിക്കുന്ന കാഴ്ച്ചയാണ് തേർഡ് ഐ ന്യൂസ് സംഘത്തിന് കാണാൻ സാധിച്ചത്.

പൊരിവെയിലത്താണ് മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഒക്കത്തിരുത്തി അമ്മയും ആറും ഏഴും വയസ് പ്രായമുള്ള കുട്ടികളും വ്യാപാരം നടത്തുന്നത്.

മിക്കവാറും സമയങ്ങളിൽ വൻ ഗതാഗതാകുരുക്കാണ് ബേക്കർ ജംഗ്ഷനിൽ ഉണ്ടാകുന്നത്. ഈ വാഹനങ്ങളുടെ തിരക്കിനിടയിലൂടെയാണ് കുട്ടികൾ വിൽപ്പന നടത്തുന്നത്.

ഇത് വൻ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും നടപടിയെടുക്കുന്നില്ലന്നതാണ് കഷ്ടം