കോട്ടയം ചങ്ങനാശ്ശേരിയിൽ  സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എൻട്രൻസ് കോച്ചിങ്ങിനെത്തിയ വയനാട് സ്വദേശിയായ വിദ്യാർത്ഥി

കോട്ടയം ചങ്ങനാശ്ശേരിയിൽ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് എൻട്രൻസ് കോച്ചിങ്ങിനെത്തിയ വയനാട് സ്വദേശിയായ വിദ്യാർത്ഥി

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി ക്രിസ്തുരാജ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

വയനാട് മാനന്തവാടി സ്വദേശി അനുവിന്ദ്(16) ആണ് മരിച്ചത്. ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയതാണ് അനുവിന്ദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ എത്തിയ ഹോസ്റ്റൽ അധികൃതരാണ് ഫാനിൽ തുങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് സ്കൂൾ അധികൃതരെയും പൊലീസിനെയും ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി.

ഞാൻ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നു എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.