കോട്ടയം ചങ്ങനാശേരിയിൽ കടയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ;  കടയിലെത്തിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർക്കുകയും, ജീവനക്കാരെ മർദ്ദിക്കുകയം ചെയ്തു; പിന്നാലെ വീടുകയറിയും ആക്രമണം

കോട്ടയം ചങ്ങനാശേരിയിൽ കടയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ; കടയിലെത്തിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർക്കുകയും, ജീവനക്കാരെ മർദ്ദിക്കുകയം ചെയ്തു; പിന്നാലെ വീടുകയറിയും ആക്രമണം

 

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശ്ശേരി കൂന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് & അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. തൃക്കൊടിത്താനം നാലുപറയിൽ വീട്ടില്‍ മൈക്കിൾ ഔസേഫിന്‍റെ മകന്‍ ഷിബിൻ മൈക്കിൾ, (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറമ്പിൽ വീട്ടില്‍ ജിജോ വർഗ്ഗീസ് മകന്‍ ജിറ്റോ ജിജോ (22) എന്നിവരാണ് പിടിയിലായത്.

കൂനംന്താനം പുറക്കടവ് ഭാഗത്ത് അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തി വരുന്ന സമീർ താജുദീൻ എന്നയാളിനെയാണ് ഇന്നലെ വൈകിട്ട് പ്രതികൾ ആക്രമിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ സ്ഥാപനത്തിൽ കയറി സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും ഉപദ്രവിച്ചു. ആക്രമണത്തിൽ സമീർ താജുദീന്റെ ഇടതു ചെവി മുറിഞ്ഞ് പരുക്കുപറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം ഗ്ലാസ്സ് അടിച്ചു പൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് സ്ഥലത്തു നിന്നും പോയത്.

പിന്നീട് വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം വീട്ടിൽ ശശികുമാറിന്റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചു കയറി വീട്ടുമസ്ഥനേയും കുടുംബാംഗങ്ങളേയും ഉപദ്രവിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തതിനു ശേഷം ഒളിവിൽ പോയി.

തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം പ്രതികളെ എറണാകുളത്തുനിന്നും പിടികൂടി. ചങ്ങനാശ്ശേരി SI ജയകൃഷ്ണന്‍, ആനന്ദകുട്ടൻ, ASI രഞ്ജീവ് ദാസ്, സിജു സൈമൺ, ഷിനോജ്, സീനിയര്‍ CPO ഡെന്നി ചെറിയാൻ, ആന്റണി, തോമസ് സ്റ്റാൻലി, അതുൽ.കെ .മുരളി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്റ് ചെയ്തു.