play-sharp-fill
ആരോഗ്യ പരിചരണ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങൾ; കോട്ടയം കാരിത്താസ് ആശുപത്രിക്ക് ക്വാളിറ്റി പ്രമോഷന്‍ പുരസ്കാരം

ആരോഗ്യ പരിചരണ മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനങ്ങൾ; കോട്ടയം കാരിത്താസ് ആശുപത്രിക്ക് ക്വാളിറ്റി പ്രമോഷന്‍ പുരസ്കാരം

സ്വന്തം ലേഖിക

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്‍റെ എന്‍എബിഎച്ച്‌ അംഗീകാരമുള്ള ആശുപത്രികളില്‍ ഗുണമേന്മയും സുരക്ഷിതത്വവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിതമായ കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത്കെയര്‍ ഓര്‍ഗനൈസേഷന്‍റെ ക്വളിറ്റി പുരസ്കാരത്തിന് കോട്ടയം കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് അര്‍ഹമായി.

ആരോഗ്യ പരിചരണ മേഖലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് കാരിത്താസ് ഹോസ്പിറ്റലിനെ ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന കഹോകോണ്‍ 2023 ല്‍ വച്ചാണ് പുരസ്കാരം സമ്മാനിച്ചു.

കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍ ക്വളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ രവി പി. സിംഗില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.