ലോക് ഡൗണ്‍ പിന്‍വലിച്ചാലും കോട്ടയംകാര് ബസില്‍  യാത്ര ചെയ്യണമെങ്കില്‍ ബുദ്ധിമുട്ടും ; ജില്ലയിലെ 800  സ്വകാര്യ ബസുടമകള്‍ ഒരു  വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ജി ഫോം  സമര്‍പ്പിച്ചു

ലോക് ഡൗണ്‍ പിന്‍വലിച്ചാലും കോട്ടയംകാര് ബസില്‍ യാത്ര ചെയ്യണമെങ്കില്‍ ബുദ്ധിമുട്ടും ; ജില്ലയിലെ 800 സ്വകാര്യ ബസുടമകള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ജി ഫോം സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍

കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബസ് സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇതോടെ കോട്ടയം ജില്ലയിലെ എണ്ണൂറ് സ്വകാര്യ ബസുകള്‍ സര്‍വവീസ് നിര്‍ത്തി വയ്ക്കുന്നതിനായി ജിഫോം സമര്‍പ്പിച്ചു.

ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയക്കുന്നതിനായി ആര്‍.ടി. ഓഫീസുകളില്‍ ജി.ഫോം നല്‍കിയിരിക്കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിനാണ് ബസുടമകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ജിഫോം സമര്‍പ്പിക്കുന്നതിന് 400 രൂപയാണ് ഫീസ്. ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന അതാത് ആര്‍ടി ഓഫീസിലാണ് നല്‍കുന്നത്.

വലിയ സര്‍വീസ് ബസുകള്‍ക്ക് മൂന്ന് മാസത്തേക്ക് 35,100 രൂപയാണ് നികുതി അടക്കേണ്ടത്. ഒരു മാസം പൂര്‍ണ്ണമായും സര്‍വീസ് നടത്താതിരുന്നാല്‍ ഈ നിരക്കില്‍ നിന്നും ഒരു മാസത്തെ നികുതി ഇളവ് ലഭിക്കും.

കോട്ടയം ജില്ലയില്‍ 1100 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. അതേസമയം ജിഫോം നല്‍കാത്തവര്‍ക്ക് ഈ നികകുതി ഇളവ് ലഭിക്കുകയില്ല. കോട്ടയത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിരുന്നു. ഇതോടെ മാര്‍ച്ച്
ആദ്യവാരം മുതല്‍ സ്വകാര്യ ബസുകള്‍ വലിയ നഷ്ടത്തിലും ബാധ്യതയിലുമാണ് സര്‍വീസ് നടത്തിയിരുന്നത്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് സര്‍വീസ് പൂര്‍ണ്ണമായും നിലച്ചിരുന്നു. തല്‍ക്കാലം സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ജി ഫോം നല്‍കിയെങ്കിലും ലോക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിച്ചാലുടന്‍ തന്നെ സര്‍വിസ് പുനരാരംഭിക്കുന്നതിനിള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്‌സ് അസോസിയോഷന്‍ ഭാരവാഹികള്‍ അറിയിച്ചു.