
കറുകച്ചാല്‍: ബസ് ഉടമ സ്റ്റാന്‍ഡിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. കൂത്രപ്പള്ളി കിഴേതെങ്ങോലീല് കുഞ്ഞുമോന് തോമസ് (59) ആണ് മരിച്ചത്. (റിട്ട. കെഎ സ്ആര്‍ടിസി ജീവന ക്കാരന്). ചങ്ങനാശേരി-കുളത്തൂര്‍മൂഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്‍പ്പന ബസിന്റെ ഉടമയാണ്.
ഇന്നലെ ഉച്ചയ്ക്ക് കറുകച്ചാല്‍ ബസ്റ്റാന്ഡില്വച്ചായിരുന്നു സംഭവം. ബസിന്റെ കാര്യങ്ങള്‍ തൊഴിലാളികളോട് സംസാരിച്ച ശേഷം സ്റ്റാന്‍ഡിന്റെ സമീപത്ത് നില്ക്കുമ്പോള് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: സോഫിയാമ്മ. രാമങ്കരി പുന്നശേരി കുടുംബാംഗം. മക്കള്‍: സെബു, എബു. മരുമക്കള്‍: ഡിമ്പിള്‍ (ചാലക്കുടി). ചിപ്പി (കുറുമ്പനാടം). സംസ്ക്കാരം പിന്നീട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







