Spread the love

ചെന്നൈ :തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച്‌ കൊണ്ടാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്.

video
play-sharp-fill

പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്ബത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചത് ആരാധകരെയും നിരാശയിലാക്കി. അതുവരെ താരദമ്ബതിമാര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ആര്‍ക്കും അറിയില്ലായിരുന്നു.

വിവാഹ ജീവിതം അവസാനിപ്പിച്ചെങ്കിലും ധനുഷോ ഐശ്വര്യയോ ശത്രുക്കളെ പോലെയല്ല പെരുമാറിയത്. പലപ്പോഴായി താരങ്ങള്‍ ഒരുമിച്ച്‌ വരികയും മക്കളുടെ ആവശ്യത്തിന് ഒന്നിച്ച്‌ യാത്ര ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകളില്‍ ഇരുവരും ഡിവോഴ്‌സ് ചെയ്യാമെന്ന തീരുമാനം മാറ്റി ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചുവെന്നും പറയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group