play-sharp-fill
കോട്ടയം നഗരമധ്യത്തിൽ ബിഗ് ബസാർ തകർന്നടിഞ്ഞു; അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ജീവനക്കാർ  ബിഗ് ബസാർ അടച്ചു പൂട്ടിച്ചു; പത്ത് രൂപയുടെ ചോക്ളേറ്റ് മോഷണം ആരോപിച്ച് പത്തു വയസുകാരനെ സഹോദരിമാരുടെ മുന്നിൽ നഗ്നനാക്കി പരിശോധിച്ചത് മുതൽ കസ്റ്റമേഴ്സിനെ കൈയേറ്റം ചെയ്യുന്ന ജീവനക്കാരും ചേർന്ന്  ബിഗ് ബസാറിനെ തകർത്തു

കോട്ടയം നഗരമധ്യത്തിൽ ബിഗ് ബസാർ തകർന്നടിഞ്ഞു; അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ജീവനക്കാർ ബിഗ് ബസാർ അടച്ചു പൂട്ടിച്ചു; പത്ത് രൂപയുടെ ചോക്ളേറ്റ് മോഷണം ആരോപിച്ച് പത്തു വയസുകാരനെ സഹോദരിമാരുടെ മുന്നിൽ നഗ്നനാക്കി പരിശോധിച്ചത് മുതൽ കസ്റ്റമേഴ്സിനെ കൈയേറ്റം ചെയ്യുന്ന ജീവനക്കാരും ചേർന്ന് ബിഗ് ബസാറിനെ തകർത്തു

സ്വന്തം ലേഖകൻ

കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസിക്കു സമീപം ആർഭാടമായി തുടങ്ങിയ ബിഗ് ബസാർ തകർന്നടിഞ്ഞു. അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ജീവനക്കാർ തന്നെ ബിഗ് ബസാർ അടച്ചു പൂട്ടിച്ചു.


നാലു വർഷം മുൻപാണ് ബിഗ് ബസാർ നഗരമധ്യത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയത്. ഉദ്ഘാടനം മുതൽ തന്നെ ബിഗ് ബസാറിനെതിരെ വ്യാപക പരാതിയും ഉയർന്നിരുന്നു. പത്തു രൂപയുടെ ചോക്ളേറ്റ് മോഷണം ആരോപിച്ച് പത്തു വയസുകാരനെ സഹോദരിമാരുടെ മുന്നിൽ നഗ്നനാക്കി പരിശോധിച്ച സംഭവം വലിയ ചർച്ചയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബസാറിൽ സഹോദരിമാർക്കൊപ്പമെത്തിയ പത്തു വയസുകാരൻ ചോക്ളേറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് തടഞ്ഞു വെയ്ക്കുകയും സഹോദരിമാരുടെ മുന്നിൽ വെച്ച് വസ്ത്രമഴിച്ച് പരിശോധന നടത്തുകയുമായിരുന്നു. മുട്ടിന് മുട്ടിന് സിസിടിവി യുള്ള കടയിലാണ് ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാതെ കുട്ടിയെ അപമാനിച്ചത്. വസ്ത്രമഴിച്ചു പരിശോധിച്ചിട്ടും ഒന്നും കിട്ടാതെ വന്നതോടെ കുട്ടിയെ വിട്ടയയ്ക്കുകയായിരുന്നു. ഈ സംഭവം പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ആയിരുന്നു

പാർക്കിംഗിൻ്റെ പേരിലും കടയിലെത്തുന്നവരോട് ബിഗ് ബസാറിലെ സെക്യൂരിറ്റി ജീവനക്കാർ സ്ഥിരമായി ഗുണ്ടായിസം കാണിക്കുമായിരുന്നു. ബിഗ് ബസാറിന് മുൻപിലെ ഗതാഗതക്കുരുക്ക് പൊലീസിനും സ്ഥിരം തലവേദനയായിരുന്നു. ബിഗ് ബസാറിന് ഷട്ടർ വീണത് കച്ചവടം നഷ്ടത്തിലായതോടെയാണ്. കച്ചവടം തകർന്നതിന് പിന്നിൽ ജീവനക്കാരുടെ ഗുണ്ടായിസം തന്നെയാണ് പ്രധാന കാരണം

ബിഗ് ബസാർ അടച്ചു പൂട്ടിയ ശേഷം റിലയൻസിന് കൈമാറുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നുവരുന്നത്

വമ്പൻ ഡിസ്കൗണ്ടുമായാണ് ബിഗ് ബസാർ 2018ൽ നഗരത്തിൽ പ്രവർത്തനമാരംഭിച്ചത്. ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും ബിഗ് ബസാറിൽ ഉണ്ടായിരുന്നു. വലിയ ഡിസ്കൗണ്ടും കൂടുതൽ സ്റ്റോക്കും എത്തിയതോടെ ആളുകൾ കൂട്ടത്തോടെ ഇവിടേയ്ക്ക് ഒഴുകിയെത്തി. എന്നാൽ, പിന്നീട് ജീവനക്കാർ ഗുണ്ടായിസം കാണിക്കാൻ തുടങ്ങിയതോടെ ആളുകളുടെ വരവ് കുറഞ്ഞു. ഇതോടെയാണ് ബിഗ്ബസാർ മൂക്കും കുത്തി വീണത്.

കോട്ടയത്തെ ബിഗ് ബസാർ അടച്ചു പൂട്ടാൻ പോകുകയാണെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ അന്ന് വാർത്ത ബിഗ് ബസാർ നിഷേധിച്ചിരുന്നു