നടക്കാൻ വേറെ….വഴി നോക്കിക്കോ…. ഇത്‌ ഞങ്ങളിങ്ങ്‌ എടുത്തു…. ഭാരത് ആശുപത്രിയ്ക്ക് സമീപം നട്ടപ്പാതിരായ്ക്ക് റോഡ് കൈയ്യേറി ; അറിഞ്ഞിട്ടും അറിയാതെ നഗരസഭ; കൈയ്യേറ്റം നടന്നത് വൈസ് ചെയർമാൻ്റെ വാർഡിൽ

നടക്കാൻ വേറെ….വഴി നോക്കിക്കോ…. ഇത്‌ ഞങ്ങളിങ്ങ്‌ എടുത്തു…. ഭാരത് ആശുപത്രിയ്ക്ക് സമീപം നട്ടപ്പാതിരായ്ക്ക് റോഡ് കൈയ്യേറി ; അറിഞ്ഞിട്ടും അറിയാതെ നഗരസഭ; കൈയ്യേറ്റം നടന്നത് വൈസ് ചെയർമാൻ്റെ വാർഡിൽ

സ്വന്തം ലേഖകൻ

കോട്ടയം: പൊതുജനത്തിന്‌ നടക്കേണ്ട നടപ്പാത കയ്യേറി അനധികൃത നിർമ്മാണം. കോട്ടയം നഗരത്തിൽ ഏറ്റവും കൂടുതൽ തരിക്കുള്ള ആസാദ്‌ ലൈൻ റോഡിൽ ഭാരത്‌ ആശുപത്രിയ്‌ ക്ക്‌ സമീപം കാഞ്ഞിരക്കാട്ട്‌ ആർക്കേടാണ്‌ നടപ്പാതയാണ്‌ കയ്യേറി ടൈലും കമ്പിയും ഇട്ടിരിക്കുന്നത്‌.

ഇന്നലെ ഒറ്റ രാത്രികൊണ്ടാണ്‌ നഗരസഭയുടെ മൂക്കിന്‌ താഴെയുള്ള ഈ അനധികൃത കയ്യേറ്റം നടന്നത്‌. അനധികൃതമായി കയ്യേറിയ ഭാഗം ചങ്ങലയിടാനായി സ്‌റ്റീൽ കമ്പികളും സ്ഥാപിച്ചിരിക്കു കയാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലേക്ക് ആയിരക്കണക്കിന്‌ രോഗികൾ വരുകയും ആംബുലൻസും, മറ്റ്‌ വാഹനങ്ങളും കടന്നുപോകുന്ന വഴിയിലെ നടപ്പാതയാണ്‌ കയ്യേറി സ്വന്തമാക്കിയിരിക്കുന്നത്‌.നഗരസഭാ വൈസ്‌ ചെയർമാൻ ബി ഗോപകുമാറിന്റെ വാർഡിലാണ്‌ കൈയ്യേറ്റം.

വൈസ്‌ ചെയർമാൻ ബി ഗോപകുമാറിനെ തേർഡ്‌ ഐ ന്യൂസിൽ നിന്നും ബന്ധപ്പെട്ടപ്പോൾ കൈയേറ്റം അറിഞ്ഞില്ലെന്നും, പരിശോധിക്കാമെന്നും അദ്ദേഹം റഞ്ഞു. രാത്രിയുടെ മറവിലാണ്‌ നടപ്പാത കയ്യേറി നിയമവിരുദ്ധമായി ടൈലുകൾ പാകിയിരിക്കുന്നത്‌. ഇതിന്റെ ദൃശ്യം തേർഡ്‌ ഐ ന്യൂസിന്‌ ലഭിച്ചിട്ടുണ്ട്‌ .

കഴിഞ്ഞ ദിവസം ചന്തയ്‌ക്കകത്ത്‌ ഇംപീരിയൽ ഹോട്ടൽ നടത്തിയ കൈയ്യേറ്റവും, അനുപമ തീയറ്ററിന് എതിർവശം മൊബൈൽ കടയുടെ കയ്യേറ്റവും തേർഡ്‌ ഐ ന്യൂസ്‌ പുറത്ത്‌ കൊണ്ടുവന്നിരുന്നു. എന്നാൽ നഗരസഭാ അധികൃതരുടെ ഒത്താശ്ശയോടെ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഭരണാധികാരികൾ.