അഡീഷണൽ എസ്.പിയും മാറി; ജില്ലയിലെ ഡിവൈ.എസ്.പിമാർക്ക് മാറ്റം; ചങ്ങനാശേരി ഒഴികെ എല്ലാ ഡിവൈ.എസ്.പിമാരും മാറും; സംസ്ഥാന പൊലീസിലെ വൻ അഴിച്ചു പണി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി

അഡീഷണൽ എസ്.പിയും മാറി; ജില്ലയിലെ ഡിവൈ.എസ്.പിമാർക്ക് മാറ്റം; ചങ്ങനാശേരി ഒഴികെ എല്ലാ ഡിവൈ.എസ്.പിമാരും മാറും; സംസ്ഥാന പൊലീസിലെ വൻ അഴിച്ചു പണി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസിൽ സമൂലമായ അഴിച്ചു പണി.ജില്ലയിൽ ചങ്ങനാശേരി ഒഴികെ ജില്ലയിലെ എല്ലാ സബ് ഡിവിഷനിലെയും ഡിവൈ.എസ്.പിമാർക്കു മാറ്റമുണ്ട്. ജില്ലയിൽ മൂന്നു വർഷം പൂർത്തിയാക്കിയ കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനെ മാറ്റിയപ്പോൾ, മറ്റുള്ളവരെല്ലാം ഈ ജില്ലക്കാരായതിനാലാണ് സ്ഥലം മാറ്റിയത്.

അഡീഷണൽ എസ്.പി
എ.നിസാമിന്  . പകരം നിയമനം തൃശൂർ സിറ്റി. എസ്.മധുസൂധനൻ – കൊല്ലം റൂറലിൽ നിന്നും കോട്ടയത്തേയ്ക്ക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഡിവൈ.എസ്.പി
ആർ.ശ്രീകുമാർ ചേർത്തലയിലേയ്ക്കു പോയപ്പോൾ, പകരം തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന എം.അനിൽകുമാർ എത്തും.

പാലാ ഡിവൈ.എസ്.പി
സാജു വർഗീസ്- കൊച്ചി സിറ്റി ക്രൈം ബ്രാഞ്ചിലേയ്ക്കു മാറ്റിയപ്പോൾ, പകരം ആലപ്പുഴ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ബി പ്രഫുല്ല ചന്ദ്രനെത്തും.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി
ജെ.സന്തോഷ്‌കുമാർ – ഇടുക്കി കട്ടപ്പന സബ് ഡിവിഷനിലേയ്ക്കു പോകുമ്പോൾ ഇവിടെ നിന്നും എൻ.സി രാജ്‌മോഹൻ എത്തും.

വൈക്കം ഡിവൈ.എസ്.പി
സി.ജി സനൽകുമാർ എറണാകുളം റൂറലിലെ മൂവാറ്റുപുഴ സബ്ഡിവിഷനിലേയക്കു പോകുമ്പോൾ ഇവിടെ നിന്നും എസ്.മുഹമ്മദ് റിയാസ് എത്തും.

കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച്
ഡിവൈ.എസ്.പി അനീഷ് വി.കോര തൃശൂർ കുന്നംകുളം സബ് ഡിവിഷനിലേയ്ക്കു പോകുമ്പോൾ തിരുവനന്തപുരം റൂറൽ നർക്കോട്ടിക്ക് സെല്ലിൽ നിന്നും വി.എസ് ദിനരാജ് എത്തും.

ക്രൈംബ്രാഞ്ച് ഒന്നാം യൂണിറ്റ്
ഡിവൈ.എസ്.പി കെ.ബൈജുകുമാർ തിരുവനന്തപുരം നോർത്തിലെ ട്രാഫിക് യൂണിറ്റിലേയ്ക്കു പോകുമ്പോൾ പകരം കൊല്ലം റൂറൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പിയായിരുന്ന എഫ്.സിനി ഡെന്നിസ് എത്തും.

ക്രൈം ബ്രാഞ്ച് രണ്ടാം യൂണിറ്റ്
ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് ക്രൈം ബ്രാഞ്ച് തിരുവന്തപുരം രണ്ടാം യൂണിറ്റിലേയ്ക്കു സ്ഥലം മാറുമ്പോൾ, കൊച്ചി സിറ്റി ട്രാഫിക് യൂണിറ്റിലെ കെ.എഫ് ഫ്രാൻസിസ് ഷെൽബി പകരം എത്തും.

ക്രൈം ബ്രാഞ്ച് മൂന്നാം യൂണിറ്റ്
ഡിവൈ.എസ്.പി എസ്.അമ്മിണിക്കുട്ടൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റിലേയക്കു പോകുമ്പോൾ എറണാകുളം റൂറൾ നർക്കോട്ടിക്ക് സെല്ലിൽ നിന്നും എം.ആർ മധുബാബു എത്തും.

ജില്ലാ ക്രൈം ബ്രാഞ്ച്
കൊച്ചി സിറ്റി കൺട്രോൾ റൂമിലേയ്ക്കു ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി പോകുമ്പോൾ തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെല്ലിൽ നിന്നും സ്ഥലം മാറി എത്തിയ ഷീൻ തറയിലെത്തും.

ജില്ലാ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി
വിനോദ് പിള്ള കൊച്ചി സിറ്റി ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേയ്ക്ക് പോകുമ്പോൾ , തിരുവനന്തപുരം ക്രൈം ബ്രാഞ്ച് രണ്ടാം യൂണിറ്റിൽ നിന്നും ബി.അനിൽകുമാറിനാണ് പകരം നിയമനം.