play-sharp-fill
ചോരപ്പാട് മാറാതെ എംസി റോഡ്; കോട്ടയം ജില്ലയിലെ ‘ബ്ലാക്ക്  സ്പോട്ടുകള്‍ ഇവയൊക്കെ

ചോരപ്പാട് മാറാതെ എംസി റോഡ്; കോട്ടയം ജില്ലയിലെ ‘ബ്ലാക്ക് സ്പോട്ടുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ വാഹനാപകട കേന്ദ്രമായി മാറിയിരിക്കുകയാണ് എംസി റോഡ്.


പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചു ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് എംസി റോഡിലാണ്. പെരുന്ന, ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടം, നാഗമ്പടം, തുരുത്തി, കുറവിലങ്ങാട്, വെമ്പള്ളി പ്രദേശങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക്ക് സ്പോട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിത്താനം ആരമ്പിള്ളി വളവ്, വെമ്പള്ളി തെക്കേ കവല മുതല്‍ വടക്കേ കവല വരെയുള്ള നിരപ്പായ റോഡ്, കോഴാ വട്ടംകുഴി വളവ്, മോനിപ്പള്ളി മുക്കട ജംഗ്ഷന്‍, പുതുവേലി, മോനിപ്പള്ളി കൊള്ളിവളവ്, ആച്ചിക്കല്‍ അരിവാ വളവ്, ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസിനു മുന്‍വശം, സെന്‍ട്രല്‍ ജംക്‌ഷന്‍, വിമല ജംഗ്ഷനിലെ വളവ്, പാറോലിക്കല്‍ വളവ്, നൂറ്റിയൊന്ന് കവലയിലെ വളവ്, ചൈതന്യ ഭാഗത്തെ വളവ്, അടിച്ചിറയിലെ രണ്ട് പ്രധാന വളവ്, ഗാന്ധിനഗര്‍ ജംഗ്ഷന്‍, നീലിമംഗലം പാലത്തിനു ശേഷമുള്ള ചെറിയ വളവ്, എസ്‌എച്ച്‌ മൗണ്ടിലെ വളവ്, നാഗമ്പടത്തെ ചെറിയ വളവ്, നാഗമ്പടം പാലത്തിനു ശേഷമുള്ള ജംഗ്ഷന്‍, കോടിമത നാലുവരിപ്പാത, വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന് മുന്‍വശം, പാലാത്ര ഭാഗം, തുരുത്തി, പുന്നമൂട്, മിഷന്‍ പള്ളി ഭാഗങ്ങള്‍, ചിങ്ങവനം, ഗോമതിക്കവല, സെമിനാരിപ്പടി എന്നിവയാണ് എംസി റോഡിലെ പ്രധാന അപകട മേഖലകള്‍.