കോട്ടയം ആർപ്പൂക്കര ചൈതന്യാ ഫിനാൻസിൽ മുക്കു പണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് പേര്‍കൂടി പിടിയിൽ

കോട്ടയം ആർപ്പൂക്കര ചൈതന്യാ ഫിനാൻസിൽ മുക്കു പണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് പേര്‍കൂടി പിടിയിൽ

കോട്ടയം: ആർപ്പൂക്കര പനമ്പാലത്തുളള ചൈതന്യാ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ മൂന്ന് പേര്‍കൂടി പിടിയിൽ ഗാന്ധിനഗർ പോലീസാണ് പ്രതികളെ പിടികൂടിയത്.

തിരുവാർപ്പ് വെട്ടിക്കാട് കക്കാക്കളത്തിൽ വീട്ടിൽ മുഹമ്മദ് അജിലാദ് (27) തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് കക്കാക്കളത്തിൽ വീട്ടിൽ ഷെരീഫ് മകൻ അജ്മൽ (28), തിരുവാർപ്പ് ഇല്ലിക്കൽ കിളിരൂർ ഭാഗത്ത് ചെറുവള്ളിത്തറ വീട്ടിൽ ബഷീർ മകൻ അനീഷ് എന്നറിയപ്പെടുന്ന ഫൈസൽ സി. പി (35)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ട് മാസം മുന്‍പ് ഒന്നും രണ്ടും പ്രതികളായ ശാലിനി സത്യൻ,വിബിത എന്നിവർ അറസ്റ്റിലായിരുന്നു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഒളിവിൽ പോകുകയായിരുന്നു. ഇവരാണ് ഇപ്പോൾ കോട്ടയം ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗര്‍ എസ്.എച്ച്.ഓ .ഷിജി, എസ്.ഐ. വിദ്യാ. വി. സി.പി.ഓ.മാരായ രാകേഷ്, അനീഷ്‌, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.