play-sharp-fill
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ : ഉമ്മൻ ചാണ്ടി

പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ : ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

മീനടം : നാളത്തെ മനുഷ്യൻ്റെ നിലനിൽപ്പിന് മരം വച്ച് പിടിപ്പിക്കലും പരിസ്ഥിതി സംരക്ഷണവും നമ്മുടെ ഓരോരുത്തതരുടെയും കടമയും ഉത്തരവാദിത്വവുമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ.എ. പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ
പാമ്പാടി ബ്രാഞ്ച് പരിസ്ഥിതി ദിനത്തോടനുമ്പന്ധിച്ച് മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ വൃക്ഷതൈ വിതരണവും നടീലും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാണ്ടി ഉമ്മൻ , കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , മെഡിക്കൽ ഓഫീസർ ഡോ. ജോർജ് കുര്യൻ , ബ്രാഞ്ച് പ്രസിഡൻ്റ് ജോണിക്കുട്ടി എം.സി. , സെക്രട്ടറി സിജിൻ മാത്യു എന്നിവർ പ്രസംഗിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group