ബി.ജെ.പി കോട്ടയം നിയോജക മണ്ഡലത്തിലെ നാട്ടകം മേഖല ശില്പശാല നടത്തി
സ്വന്തം ലേഖകൻ
ചിങ്ങവനം: നരേന്ദ്രമോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുതന്നെ വരാൻ പോകുന്ന തെരെഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിക്കുമെന്നും ഇത്തരം വികസന പ്രവർത്തനങ്ങൾ ജനാധിപത്യ വിശ്വാസികൾ വോട്ടിലൂടെ എൻ.ഡി.എ മുന്നണിയെ വിജയിപ്പിക്കുമെന്നും നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ് അഭിപ്രായപ്പെട്ടു.
ബി.ജെ.പി കോട്ടയം നിയോജക മണ്ഡലത്തിലെ നാട്ടകം മേഖല ശില്പശാല ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാപ്പോകുന്ന തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഭാവി പ്രവർത്തനങ്ങളെപ്പറ്റിയും വാർഡിൽ നടപ്പിലാക്കേണ്ട മറ്റ് കാര്യങ്ങളെപ്പറ്റിയും ശില്പശാലയിൽ കർഷകമോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എസ്. ജയസൂര്യൻ ക്ലാസ്സ് നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം മേഖലാ പ്രസിഡൻ്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.യു രഘു, ടി.കെ തുളസിദാസൻ, ഹരി, സനു കെ.എസ്, അരുൺപാക്കിൽ, സുബാഷ്, എബി മണക്കാട്ട് തുടങ്ങിയവർ സംസാരിച്ചു