play-sharp-fill
കോട്ടയത്ത് വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; ഏറ്റുമാനൂർ കാണക്കാരിയിൽ കൂട്ടിയിടിച്ചത് രണ്ടു കാറുകളും ബൈക്കും; അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്

കോട്ടയത്ത് വീണ്ടും വാഹനങ്ങളുടെ കൂട്ടയിടി; ഏറ്റുമാനൂർ കാണക്കാരിയിൽ കൂട്ടിയിടിച്ചത് രണ്ടു കാറുകളും ബൈക്കും; അപകടത്തിൽ ആറു പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ജില്ലയിലെ അപകട പരമ്പരകൾക്ക് അവസാനമില്ല. നിരന്തരം അപകടങ്ങളുണ്ടാകുന്ന ജില്ലയിൽ, വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആറു പേർക്കാണ് പരിക്കേറ്റത്. എറണാകുളം റോഡിൽ കാണക്കാരിയിലാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.

കാർ യാത്രക്കാരായ കഞ്ഞിക്കുഴി ദേവലോകം താഴേക്കാട്ട് ജാക്‌സൺ (32), ഡോ.ഹൃദ്യ (29), അച്ചാമ്മ (60), കിടങ്ങൂർ കുമ്പുകാലായിൽ ലിസി കുരുവിള (50) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും, ബൈക്ക് യാത്രക്കാരനായ കാണക്കാരി തൈപ്പറമ്പിൽ ഷാജി(49)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണക്കാരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ എതിർദിശയിൽ നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയൂടെ ആഘാത്തതിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇതിനു ശേഷം എതിർദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിച്ച ശേഷം, നിയന്ത്രണം നഷ്ടമായ കാർ  റോഡരികിൽ കിടന്ന മറ്റൊരു കാറിനു മുകളിലേയ്ക്കു ഇടിച്ചു കയറുകയും ചെയ്തു. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.