play-sharp-fill
കോട്ടയത്ത് ട്രെയിനു നേരേ കല്ലേറ്: ഒരാൾക്ക് പരിക്ക്: ആസാം സ്വദേശി അറസ്റ്റിൽ:

കോട്ടയത്ത് ട്രെയിനു നേരേ കല്ലേറ്: ഒരാൾക്ക് പരിക്ക്: ആസാം സ്വദേശി അറസ്റ്റിൽ:

 

സ്വന്തം ലേഖകൻ
കോട്ടയം : ട്രെയിനിന് നേരെ കല്ലെറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ ആസാം സ്വദേശി അറസ്റ്റിൽ . പവിത്രലഹൻ ( 22 ) ആണ് അറസ്റ്റിലായത് . ശനിയാഴ്ച ഉച്ചയ്ക്ക് 1 .50 ന് കോട്ടയം വഴി കടന്നുപോയ പൂന എക്സ്പ്രസ് ട്രെയിനു നേരേ മുട്ടമ്പലം മേൽപാലത്തിനു സമീപം വയ്യാണ് കല്ലേറുണ്ടായത്. ട്രെയിനിൽ യാത്ര ചെയ്ത ചങ്ങനാശ്ശേരി സ്വദേശി രാജൻ പിള്ള എന്നയാൾക്കാണ് പരിക്കേറ്റത്.

കോട്ടയം റെയിൽവേ പോലീസ് ആണ് കേസെടുത്തത്. തുടർന്ന് റെയിൽവേ പോലീസും ആർ പി എഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.


റെയിൽവേ പോലീസ് എസ് എച്ച് ഒ റജി പി ജോസഫ് . ആർപിഎഫ് എസ് ഐ എം വി സന്തോഷ് ,ആർപിഎഫ് കോൺസ്റ്റബിൾ സജി കെ എസ് . റെയിൽവേ പോലീസ് കോൺസ്റ്റബിൾമാരായ രാഹുൽ കെ.എസ്.,പ്രശാന്ത് , സനുസോമൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group