video
play-sharp-fill
മൂന്നാറിൻ്റെ തിരക്കിൽ നിന്ന് ശാന്തമായി താമസിക്കാൻ പറ്റിയ ഒരിടം ; കൊട്ടക്കാമ്പൂരിൽ ഹോംസ്റ്റേ ആരംഭിച്ച് മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ കുടുംബം ; ചിത്രങ്ങൾ പങ്കുവച്ച് ബിനീഷ് കോടിയേരി

മൂന്നാറിൻ്റെ തിരക്കിൽ നിന്ന് ശാന്തമായി താമസിക്കാൻ പറ്റിയ ഒരിടം ; കൊട്ടക്കാമ്പൂരിൽ ഹോംസ്റ്റേ ആരംഭിച്ച് മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിൻ്റെ കുടുംബം ; ചിത്രങ്ങൾ പങ്കുവച്ച് ബിനീഷ് കോടിയേരി

കണ്ണൂർ : എറണാകുളം മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബം കൊട്ടക്കാമ്പൂരില്‍ ഹോംസ്റ്റേ ആരംഭിച്ച വിവരം പങ്കുവെച്ച്‌ ബിനീഷ് കോടിയേരി. കൊട്ടക്കാമ്പൂരില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പ്രകൃതിരമണീയമായ ഒരിടത്താണ് ഹോംസ്റ്റേ എന്ന് ബിനീഷ് പറഞ്ഞു.

ഹോംസ്റ്റേയുടെ ചിത്രങ്ങളും ബിനീഷ് പങ്കുവെച്ചു.

അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്റെയും ജ്യേഷ്ഠന്‍ പരിജിത്തിന്റെയും അദ്ധ്വാനത്താലാണ് ഹോംസ്റ്റേയുടെ നിര്‍മാണം പൂര്‍ത്തിയായതെന്ന് ബിനീഷ് പറഞ്ഞു. വട്ടവട അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വട്ടവടയില്‍ പുതിയതായി നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും വ്യാപാരസ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. ടൂറിസം പ്രധാന വരുമാനമാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. തദ്ദേശീയര്‍ക്കും ടൂറിസംരംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനീഷ് കോടിയേരിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

പ്രിയ സഖാവ് അഭിമന്യുവിന്റെ കുടുംബാം ഗങ്ങൾ കൊട്ടാക്കമ്പൂരിലെ സ്ഥലത്ത് ചെറിയൊരു ഹോംസ്റ്റേ ആരംഭിച്ചു…

 

കൊട്ടാക്കമ്പൂരിൽനിന്നും ഒന്നര കിലോമീറ്റ റകലെ പ്രകൃതീ രമണീയമായ ഒരിടത്ത് ആണ് ഹോംസ്റ്റേ സ്ഥിതിചെയ്യുന്നത്.10 പേർക്ക് താമസിക്കുവാനുള്ള സൗകര്യം ആണ് ഈ ഹോംസ്റ്റേയിലുള്ളത്. അടുക്കള സൗകര്യവും ഇവിടെ ലഭ്യമാണ്.

 

അഭിമന്യുവിന്റെ അച്ഛൻ മനോഹരന്റെയും ജ്യേഷ്ഠൻ പരിജിത്തിന്റെയും അദ്ധ്വാന ത്താലാണ് ഹോംസ്റ്റേയുടെ നിർമ്മാണം പൂർത്തിയായത്.

 

മൂന്നാറിലെ തിരക്കിൽനിന്നകന്ന് ശാന്ത മായി താമസിക്കുവാൻ പറ്റിയ സ്ഥലമായ വട്ടവട അതിവേഗമാണ് മാറിക്കൊണ്ട് ഇരിക്കുന്നത്. നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളും വ്യാപാരസ്ഥാപനങ്ങളും അവിടെ പുതിയതായി ആരംഭിച്ചിട്ടുണ്ട്. ടൂറിസം പ്രധാന വരുമാനമാർഗ്ഗങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. തദ്ദേശീ യർക്കും ടൂറിസംരംഗത്ത് തൊഴിലവസ രങ്ങൾ ലഭിക്കുന്നുണ്ട്.

 

വട്ടവടയിലെ തണുപ്പും മഞ്ഞും ചോലാ നാഷണൽപാർക്കും പച്ചക്കറിപ്പാടങ്ങളും, നിഷ്കളങ്കരായ ഗ്രാമീണരും തീർച്ചയായും നല്ലൊരു അനുഭവം സമ്മാനിക്കും..

ഹോംസ്റ്റേയുടെ ചിത്രങ്ങൾ നൽകുന്നു. പരിജിത്തിന്റെ മൊബൈൽ നമ്പർ:

82816 45817.