കയ്യിൽ ഉന്നത ബിരുദത്തിന്റെ സർട്ടിഫിക്കറ്റ്: ഒരിടത്തിരിക്കാതെ കിടക്കാതെ ജ്യോതിരാജ് നിന്ന നിൽപ്പ് തുടർന്നത് ദിവസങ്ങളോളം: ജ്യോതിരാജിന് വേണ്ടി പൊലീസ് അണിഞ്ഞത് കരുണയുടെ കാക്കി: മനോനില തകരാറിലായതിനെ തുടർന്ന് നഗരത്തിൽ അലഞ്ഞു തിരിഞ്ഞ തമിഴ്‌നാട് സ്വദേശിയ്ക്കു മുന്നിൽ കാരുണ്യത്തിന്റെ വാതിൽ തുറന്ന് കോട്ടയം വെസ്റ്റ് പൊലീസ്; പൊലീസിന്റെ കാരുണ്യത്തിൽ ജ്യോതിരാജ് നാട്ടിലെത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: എറണാകുളത്തെ ബന്ധുവീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ മാനസിക നില തകരാറിലായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞ യുവാവിന് കാരുണ്യത്തിന്റെ വാതിൽ തുറന്ന് കേരള പൊലീസ്. കോട്ടയം തിരുനക്കരയ്ക്കു സമീപം ദിവസങ്ങളോളം നിൽക്കുക മാത്രം ചെയ്ത യുവാവിനെയാണ് ഒടുവിൽ പൊലീസ് എത്തി രക്ഷിച്ചത്.

തമിഴ്‌നാട്ടിൽ ന്ിന്നും എറണാകുളത്തെ ബന്ധുവിന്റെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ മാനസിക നില തെറ്റിയതിനെ തുടന്നു വഴി തെറ്റിയെത്തിയ ജ്യോതിരാജിനെയാണ് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ജ്യോതിരാജിന്റെ ബാഗ് പരിശോധിച്ചപ്പോൾ ഉന്നത മാർക്കിന്റെ സർട്ടിഫിക്കറ്റുകൾ ലഭിച്ചു. ഈ സർട്ടിഫിക്കറ്റിൽ നിന്ന് വിലാസം കണ്ടെത്തിയാണ് ജ്യോതിരാജിനെ തിരികെ നാട്ടിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാഴ്ചയോളമായി കോട്ടയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു ജ്യോതിരാജ്. തിരുനക്കര ക്ഷേത്രത്തിന് പിന്നിലെ വഴിയിൽ നിൽക്കുന്ന ജ്യോതിരാജിനെ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തും പൊലീസ് ഉദ്യോഗസ്ഥരും പെട്രോളിംങിനിടെ കണ്ടെത്തുകയായിരുന്നു. തുടർന്നു, ഇയാളുടെ ബാഗ് പൊലീസ് പരിശോധിച്ചതോടെയാണ് സർട്ടിഫിക്കറ്റുകളും വിലാസവും പൊലീസിനു ലഭിച്ചത്.

ജ്യോതിരാജിനെയും ജീപ്പിൽ കയറ്റിയ പൊലീസ് സംഘം സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, സ്റ്റേഷനിൽ ഒരു രാത്രി മുഴുവൻ നിന്ന ജ്യോതിരാജ് ഇരിക്കാൻ തയ്യാറായില്ല. തുടർന്നു, പൊലീസ് സംഘം ജ്യോതിരാജിന്റെ ബന്ധുക്കളെ വിളിച്ചു വരുത്തി. തുടർന്ന് ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.