video
play-sharp-fill
കോരുത്തോട്, പള്ളിപ്പടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം ; പ്രദേശങ്ങളിൽ പേപ്പട്ടി സാന്നിധ്യം ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ; അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന്  നാട്ടുകാർ

സ്വന്തം ലേഖകൻ

കോട്ടയം : കോരുത്തോട്, പള്ളിപ്പടി മേഖലയിൽ തെരുവുനായ ശല്യം രൂക്ഷം. കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും വഴിയിൽ നടക്കാനാവാത്ത വിധം തെരുവുനായ്ക്കൾ റോഡ് കയ്യേറിയിരിക്കുന്നുവെന്ന് നാട്ടുകാർ.

കോരുത്തോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ച് പള്ളിപ്പടി, കോരുത്തോട് എന്നീ പ്രദേശങ്ങളിൽ പേപ്പട്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ പള്ളിപ്പടി സെൻറ് ജോർജ് യുപി സ്കൂളിലെ അധ്യാപിക റോണിയാ പി ചാക്കോ മകൻ അഞ്ചുവയസ്സുള്ള ഇവാൻ ജേക്കബ് എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഇവിടെ നാലോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അടിയന്തര നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങളിലേക്ക് പോകുവാനാണ് തീരുമാനമെന്ന് ജനകീയ സമിതി.