play-sharp-fill
ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിയ്ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു

ഇറ്റലിയിൽ നിന്നെത്തിയ പന്തളം സ്വദേശിയ്ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഇറ്റലിയിൽ നിന്ന് തിരിച്ചെത്തിയ പന്തളം സ്വദേശിയായ 24കാരന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പന്തളത്തെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള യുവാവിനെ ചൊവ്വാഴ്ച ഡിസ്ചർജ് ചെയ്യാൻ തീരുമാനിച്ചു.


കൊറോണയ്ക്ക് സമാനമായ രോഗലക്ഷണം പ്രകടമായതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവിനെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ജില്ലയ്ക്ക് ഏറെ ആശ്വാസമായി തിങ്കളാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന്റെ പരിശോധനഫലം അറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഒരു ഡോക്ടർ അടക്കം നാല് പേരെകൂടി ജില്ലയിൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിലേക്ക് മറ്റി. ഏഴ് പേരുടെ പരിശോധനഫലം കൂടി ഇനി ലഭിക്കാൻ ഉണ്ട്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എഎൽ ഷീജ പറഞ്ഞു. കൽബുർഗിയിൽനിന്ന് ചൊവ്വാഴ്ച എത്തുന്ന വിദ്യാർഥികളെ പ്രാഥമിക പരിശോധന നടത്തി വൈറസ് ലക്ഷണമില്ലെങ്കിൽ വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെടുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു