കൊറോണ വൈറസ് ബാധ : പത്തനംതിട്ടയിൽ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: പുതിതായി ആറു പേരെക്കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: പത്തനംതിട്ടയിൽ കൊറോണ വൈറസ് ബാധ സംശയിക്കുന്ന 33 പേരിൽ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ കലക്ടർ പി.ബി നൂഹ്. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്.
ലഭിക്കാനുള്ള 23 ഫലങ്ങളിൽ 7 എണ്ണം ആവർത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതിൽ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ അറിയാൻ സാധിക്കില്ലെന്നും കലക്ടർ മാധ്യമങ്ങളോട് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ടയിൽ പുതിതായി ആറു പേരെക്കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17 പേരും ജില്ലാ ആശുപത്രിയിൽ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിലെ ഓരാളുമുൾപ്പെടെ 28 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ.
Third Eye News Live
0