play-sharp-fill
അർജന്റീനയിൽ  ലോക്ക്ഡൗൺ പ്രഖ്യാപിച്ചു: മരണം മൂന്ന് : 128 പേർക്ക് പോസിറ്റീവ്

അർജന്റീനയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു: മരണം മൂന്ന് : 128 പേർക്ക് പോസിറ്റീവ്

സ്വന്തം ലേഖകൻ

ബുവാനസ് ഐറിസ്: കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളും കടുത്ത നടപടികൾ സ്വീകരിക്കുന്നു. പ്രതിസന്ധി കണക്കിലെടുത്ത് അർജൻറീന രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങുന്നതിനല്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്.


മാർച്ച് 31വരെ നിയന്ത്രണങ്ങൾ തുടരുമെന്നും പ്രസിഡന്റെ അൽബർട്ടോ ഫെർണാണ്ടസ് പറഞ്ഞു. കൊറോണ വൈറസ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് അർജന്റെീന.രോഗബാധ തടയുന്നതിനായി രാജ്യത്തിന്റെ അതിർത്തികൾ നേരത്തെ തന്നെ അടച്ചിരുന്നു. നിരവധി വിമാന സർവീസുകളും റദ്ദാക്കി. വൈറസ് ഭീതിയിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജൻറീനയിൽ കൊറോണ ബാധിച്ച് മൂന്നു പേരാണ് മരിച്ചത്. ഇതുവരെ 128 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യതലസ്ഥാനമായ ബുവാനസ് ഐറിസിലാണ് ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ചത്.