play-sharp-fill
കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വിട്ടില്ല: വിവരങ്ങൾ മറച്ചുവെച്ചതിന് ലോകം വില നൽകുകയാണ് : ചൈനയെ കുറ്റപ്പെടുത്തി യു.എസ്    പ്രസിഡന്റ്‌  ഡോണൾഡ് ട്രംപ്

കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വിട്ടില്ല: വിവരങ്ങൾ മറച്ചുവെച്ചതിന് ലോകം വില നൽകുകയാണ് : ചൈനയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയിൽ ചൈനക്കെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈന വിവരങ്ങൾ മറച്ചുവെച്ചതിന് ലോകം വില നൽകുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ബെയ്ജിങ്ങാണ് ഇതിന് ഉത്തരവാദിയെന്നും ട്രംപ് ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കോവിഡ് വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ തീർക്കമായിരുന്നു.


 

ചൈന കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. വിവിധ മഹാരോഗങ്ങൾ മരുന്നുകളും ചികിത്സാമാർഗങ്ങളും കണ്ടെത്തി അവയിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർക്ക് സാധിച്ചിട്ടുണ്ടെങ്കിലും കൊറോണയെ അങ്ങനെ തുരത്താനാവില്ലെന്ന് സമ്മതിച്ച് ശാസ്ത്രവും രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പെയർഡ്‌നെസ് ഇന്നൊവേഷൻസ് തലവനായ ഡോ. റിച്ചാർഡ് ഹാറ്റ്‌ചെറ്റാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യരാശി ഇതുവരെ കണ്ട ഏറ്റവും ഭയാനകമായ രോഗമാണിതെന്നും മാസങ്ങളോളം മനുഷ്യജീവിതം തടസ്സപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കൊറോണക്കെതിരായുള്ള നീക്കം യഥാർത്ഥത്തിൽ ഒരു യുദ്ധം തന്നെയാണെന്നും അദ്ദേഹം ഏല്ലാവരെയും ഓർമിപ്പിച്ചു.