കോപ്പ സെമിയിലെ അഴിമതി ആരോപണം: മെസിക്ക് വിലക്ക്: അർജന്റീനയ്ക്ക് വൻ തിരിച്ചടി

കോപ്പ സെമിയിലെ അഴിമതി ആരോപണം: മെസിക്ക് വിലക്ക്: അർജന്റീനയ്ക്ക് വൻ തിരിച്ചടി

സ്പോട്സ് ഡെസ്ക്

ബ്യൂണസ് അയേഴ്സ് : തോൽവികളുടെ പാപഭാരം ഒറ്റയ്ക്ക് ശിരസിലേറ്റേണ്ടി വന്ന് സകല നിയന്ത്രണവും നഷ്ടമായ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് വീണ്ടും തിരിച്ചടി.കോപ്പ അമേരിക്ക ഫുട്ബാളിന്റെ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പുകാര്‍ഡ് കണ്ട അര്‍ജന്റീന ക്യാപ്ടന്‍ ലയണല്‍ മെസിക്ക് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തെക്കേ അമേരിക്കന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ഒരു മത്സരവിലക്ക് കൂടി നല്‍കി. ചിലിതാരം ഗാരി മെഡലുമായുള്ള കയ്യാങ്കളിയെത്തുടര്‍ന്നാണ് മെസിക്ക് ചുവപ്പുകാര്‍ഡ് കിട്ടിയിരുന്നത്.

മത്സരശേഷം ടൂര്‍ണമെന്റിന്റെ സംഘാടകര്‍ക്കും റഫറിമാര്‍ക്കും എതിരെ കടുത്ത ഭാഷയില്‍ മെസി വിമര്‍ശനം ഉന്നയിച്ചിരുന്നു. ബ്രസീലിനെ ചാമ്ബ്യന്മാരാക്കാന്‍ റഫറിമാര്‍ മനപൂര്‍വം കളിക്കുകയാണെന്നായിരുന്നു മെസിയുടെ ആക്ഷേപം. സര്‍വത്ര അഴിമതി നിറഞ്ഞ ടൂര്‍ണമെന്റിന്റെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ തനിക്ക് വേണ്ടെന്നും മെസി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെസി കടുത്ത കുറ്റമാണ് ചെയ്തതെങ്കിലും അഞ്ചുതവണ ലോകത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ആളായതിനാല്‍ വിലക്ക് ഒരു മത്സരമായി ചുരുക്കുകയാണെന്ന് കോണ്‍മിബാള്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന അർജന്റീനയുടെ ഖത്തർ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരം മെസിക്ക് നഷ്ടമാകും.