play-sharp-fill
കൂരോപ്പട വില്ലേജ് ഓഫീസ് ഉദ്ഘാടനം വിവാദത്തിൽ; ഒക്ടോബർ 17 ന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്ന ച‌ടങ്ങിലേക്ക് സ്ഥലം എം എൽ എ ചാണ്ടി ഉമ്മനും എംപി  ഫ്രാൻസിസ് ജോർജിനും ക്ഷണമില്ല; നോട്ടീസിൽ പേര് നൽകിയത് അനുവാദമില്ലാതെ; പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൂരോപ്പട: പുതിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം വിവാദത്തിൽ. ഒക്ടോബർ 17 ന് വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് പുതിയ വില്ലേജ് ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുകയാണ്.

റവന്യൂ മന്ത്രി കെ രാജൻ ആണ് ഉദ്ഘാടകൻ. എന്നാൽ, സ്ഥലം എം എൽ എ ചാണ്ടി ഉമ്മനേയും എംപി ഫ്രാൻസിസ് ജോർജിനേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ, അനുവാദം പോലും വാങ്ങാതെ നോട്ടീസിൽ പേര് വയ്ക്കുകയാണുണ്ടായത്.

ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആന്റണി തുപ്പലഞ്ഞി അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേതാക്കളായ മനോജ് പി നായർ ,ടി എസ് ഉണ്ണികൃഷ്ണൻ നായർ ,ടോമി മേക്കാട്ട്, ഡി ജയ്പാൽ, റോബിൻ ജയിംസ്, ബന്നി വരിക്ക മാക്കൽ, ഹരി ചാമക്കാലാ, തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ സ്ഥിരമായി മണ്ഡലത്തിലെ പരിപാടികളിൽ നിന്ന് ഒഴിവാക്കുന്നത് തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യു ഡി എഫ് കൺവീനർ പറഞ്ഞു.