കേസ് നടക്കുമ്പോൾ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല ; കൂടത്തായി പരമ്പരയെ വിമർശിച്ച് മന്ത്രി ജി.സൂധാകരൻ

കേസ് നടക്കുമ്പോൾ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല ; കൂടത്തായി പരമ്പരയെ വിമർശിച്ച് മന്ത്രി ജി.സൂധാകരൻ

സ്വന്തം ലേഖകൻ

ആലപ്പുഴ: കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയായിരുന്നു കൂടത്തായിൽ നട്ന്നത്.ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയതിന്റെ സത്യാവസ്ഥ വർഷങ്ങൾക്ക് ശേഷം ചുരുളഴിയുമ്പോൾ സംഭവത്തെ ആസ്പദമാക്കി കൂടത്തായി എന്ന പേരിൽ പരമ്പര ഇറങ്ങിയിരിക്കുകയാണ്.

പരമ്പരയെ അനൂകൂലിച്ചും പ്രതികൂലിച്ചും നിവരധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ കൂടത്തായി പമ്പരയെ വിമർശിച്ച് പൊതുമരാമത്ത് മന്ത്രി ജിസുധാകരൻ രംഗത്തെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടത്തായി എന്ന പേരിലുള്ള സീരിയൽ കാണാനിടയായെന്നും ഇത് കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ ഒരു വികസന സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഈ കാര്യത്തിൽ പ്രതികരിച്ചത്.

ഒരു ടെലിവിഷൻ ചാനലിൽ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയൽ കാണാനിടയായി. അത് കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേസ് നടന്ന് കൊണ്ടിരിക്കെയാണ് കൂടത്തായി എന്ന പേരിൽ മലയാളത്തിൽ പരമ്പര ആരംഭിച്ചത്.പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.അതേസമയം സംഭവത്തെ ആസ്പദമായി സിനിമയും അണിയറയിൽ ഒരുക്കുന്നുണ്ട്.

കൂടത്തായി കൊലപാതകം ആസ്പദമാക്കി സിനിമയും സീരിയലും വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ജോളിയുടെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവരുടെ സ്റ്റേ ആവശ്യം കോടതി തളളിയിരുന്നു.