പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി; വയക്കര, കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത് 90ഓളം ജലാറ്റിന്‍ സ്റ്റിക്കുകള്‍; ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്ക് ഏകദേശം ഒന്നരമാസത്തെ പഴക്കം; കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തീവ്രവാദ സ്വഭാവമുളളവര്‍ ക്യാമ്പ് ചെയ്തിരുന്നെന്ന വിവരം നല്‍കിയത് തമിഴ്നാട് ക്യൂ ബ്രാഞ്ച്

സ്വന്തം ലേഖകന്‍

പത്തനംതിട്ട: പത്തനാപുരത്ത് വനംവകുപ്പിന്റെ ഭൂമിയില്‍ നിന്നും ഉഗ്രശേഷിയുളള സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. ജലാഏകദേശം ഒന്നരമാസത്തെ പഴക്കമുള്ള 90ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കോന്നി വയക്കര കൊക്കോത്തോട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

ഇന്നലെ പാടത്തെ വനംവകുപ്പ് ഭൂമിയില്‍ സ്ഫോടകവസ്തുക്കള്‍ കിട്ടിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പത്തനംതിട്ട ജില്ലയിലും വനംവകുപ്പ് പരിശോധന നടത്തിയത്. തുടര്‍ന്ന് വയക്കരയില്‍ നിന്നാണ് ജെലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയത്. വനംവകുപ്പ് വിവരം പൊലീസിന് കൈമാറി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പത്തനാപുരം പാടത്തുള്ള വനംവകുപ്പിന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയിരുന്നു.

കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ തീവ്രവാദ സ്വഭാവമുളള ചിലര്‍ ക്യാമ്പ് ചെയ്തിരുന്നെന്ന വിവരം തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരളത്തിന് നല്‍കിയിരുന്നു. ഈ സ്ഥലങ്ങളില്‍ ക്യൂ ബ്രാഞ്ച് പരിശോധനയും നടത്തിയിരുന്നു. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

അടുത്ത ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ആരൊക്കെ എത്തി എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കോന്നി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചു.

Tags :