എന്തിനാണ് ഇങ്ങനെയൊരു  മെഡിക്കൽ കോളേജ്….! പൂര്‍ണതോതില്‍  സജ്ജമാകാതെ കോന്നി മെഡിക്കൽ കോളേജ്; കോടികള്‍ മുടക്കി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതി; ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയില്ല

എന്തിനാണ് ഇങ്ങനെയൊരു മെഡിക്കൽ കോളേജ്….! പൂര്‍ണതോതില്‍ സജ്ജമാകാതെ കോന്നി മെഡിക്കൽ കോളേജ്; കോടികള്‍ മുടക്കി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതി; ശസ്ത്രക്രിയ അടക്കം വിദഗ്ധ ചികിത്സയില്ല

സ്വന്തം ലേഖിക

കോന്നി: പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാതെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി.

കോടികള്‍ മുടക്കി കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്ത നിലയിലാണ് ആശുപത്രി. 2013ലാണ് കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം തുടങ്ങുന്നത്. 36 മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഒരു പ്രവേശനവും നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നല്‍കുന്ന അപേക്ഷ തുടര്‍ച്ചയായി തള്ളുകയാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍.100 സീറ്റിന് അനുമതി തേടിയാണ് ഒടുവില്‍ സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളൊന്നും കോന്നിയില്‍ പൂര്‍ത്തിയായിട്ടില്ല.

കോളേജിനുള്ളിലെ ഹോസ്റ്റല്‍ നിര്‍മ്മാണം പാതിവഴിയിലാണ്. 330 കിടക്കകള്‍ വേണ്ടിടത്ത് നിലവിലുള്ളത് 290 എണ്ണം. ലബോറട്ടറികള്‍ ഒന്നും സജ്ജമല്ല.

2020 സെപ്റ്റംബര്‍ 14 ന് ആഘോഷപൂര്‍വമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചത്. ഒപി മുതല്‍ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ വരെ ഉടന്‍ സജീകരിക്കുമെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞത്. എന്നാല്‍ കൊല്ലം രണ്ടായിട്ടും ഒപി അല്ലാതെ മറ്റ് ചികിത്സാസൗകര്യങ്ങള്‍ ഒന്നുമായിട്ടില്ല.

അത്യാഹിത വിഭാഗം പേരിന് മാത്രമാണ്. കിടത്തി ചികിത്സ തുടങ്ങയെങ്കിലും അനുബന്ധ പരിശോധനാ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആളുകള്‍ എത്തുന്നില്ല. 394 ജീവനക്കാര്‍ തസ്തിക സൃഷ്ടിച്ചു. നിയമനം നല്‍കിയത് 258 പേര്‍ക്ക്. ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഇല്ല. ഫാര്‍മസിയില്‍ അത്യാവശ്യ മരുന്നുകളുടെ കുറവുമുണ്ടെന്നാണ് പരാതി.