play-sharp-fill
മൂലേടത്ത് തോട്ടിലൂടെ ചത്ത പെരുമ്പാമ്പ് ഒഴുകിയെത്തി; പെരുമ്പാമ്പ് ഒഴുകിയെത്തിയത് മീനച്ചിലാറിൻ്റെ കൈവഴിയായ തോട്ടിലൂടെ

മൂലേടത്ത് തോട്ടിലൂടെ ചത്ത പെരുമ്പാമ്പ് ഒഴുകിയെത്തി; പെരുമ്പാമ്പ് ഒഴുകിയെത്തിയത് മീനച്ചിലാറിൻ്റെ കൈവഴിയായ തോട്ടിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴയിൽ വെള്ളം നിറഞ്ഞ തോട്ടിലൂടെ ചത്ത പെരുമ്പാമ്പ് ഒഴുകിയെത്തി. മീനച്ചിലാറിന് കൈവഴിയായ മൂലവട്ടത്തെ തോട്ടിലൂടെ ആണ്, വെള്ളിയാഴ്ച പെരുമ്പാമ്പിനെ ശവശരീരം ഒഴുകിയെത്തിയത്.

കനത്ത മഴയിൽ തോട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇന്നലെ രാവിലെ ഇവിടെ ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് തോട്ടിലൂടെ പെരുമ്പാമ്പ് ഒഴുകിയെത്തുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്ത ആണ് എന്ന് തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ ശവം കരയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും കനത്ത ഒഴുക്ക് ഉണ്ടായിരുന്നു നിങ്ങൾ സാധിച്ചില്ല. ഒഴുക്കിലെ തുടർന്ന് ഇന്ന് പെരുമ്പാമ്പിന് ശവം ഒഴുകി പോയിരുന്നു. ഇര വിഴുങ്ങിയ പെരുമ്പാമ്പാണ് ചത്തത് എന്ന് സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു.