കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: നാല് മാസം പഴക്കമുണ്ടെന്നാണ് സംശയം: ചോലയില്‍ പൈപ്പിടാൻ പോയ യുവാക്കളാണ് ജഡം കണ്ടെത്തിയത്.
പാലക്കാട്: കൊമ്പനാനയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. മണ്ണാർക്കാട് ആണ് നാട്ടുകാരെ ആശങ്കപ്പെടുത്തിയ സംഭവം നടന്നത്.
കരിമ്പ മൂന്നേക്കറില്‍ ആറ്റ്ല വെള്ളച്ചാട്ടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റില്‍ വനത്തിനോട് ചേർന്ന ഭാഗത്താണ് ജഡം കണ്ടെത്തിയത്. ജഡത്തിന് നാല് മാസം പഴക്കമുണ്ടെന്നാണ് സംശയം.
അഴുകിയ ജഡത്തില്‍ നിന്ന് മാംസം പൂർണ്ണമായും മാറി അസ്ഥികൂടം മാത്രം ബാക്കിയായ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി. മണ്ണാർക്കാട്, പാലക്കാട് ഡിഎഫ്ഒമാരടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ചോലയില്‍ പൈപ്പിടാൻ പോയ യുവാക്കളാണ് ജഡം കണ്ടെത്തിയത്. പിന്നീട് വിവരം പോലീസിനെയും വനം വകുപ്പിനെയും ഒടുവില്‍ അറിയിക്കുകയായിരുന്നു.
Third Eye News Live
0