play-sharp-fill
കോട്ടയം കൊല്ലപ്പള്ളിയിൽ മയൂര ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു ; കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം

കോട്ടയം കൊല്ലപ്പള്ളിയിൽ മയൂര ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു ; കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം

സ്വന്തം ലേഖകൻ

കൊല്ലപ്പള്ളി: ഡ്രൈവിംഗ് സ്കൂള്‍ ഉടമ കാറിടിച്ചു മരിച്ചു. കൊടുമ്പിടി കണങ്കൊമ്പില്‍ അഗസ്റ്റിൻ മാത്യു (ബേബി -70) ആണ് മരിച്ചത്.കൊല്ലപ്പള്ളി – കടനാട് റോഡില്‍ കള്ളുഷാപ്പിനു സമീപമായിരുന്നു അപകടം. ബേബി സ്വന്തം കാര്‍ റോഡില്‍ നിര്‍ത്തി നടന്നു പോകുമ്പോള്‍ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി കൊല്ലപ്പള്ളിയില്‍ മയൂര എന്ന പേരില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തുകയായിരുന്നു. സംസ്കാരം ഇന്ന് 3.30 ന് ജിയോ വാലി സെന്‍റ് ജോര്‍ജ് പള്ളിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ലില്ലിക്കുട്ടി മേരിലാന്‍റ് കുഴിഞ്ഞാലിക്കുന്നേല്‍ കുടുംബാംഗം. മകള്‍: തോമസുകുട്ടി. മരുമക്കള്‍: ഡോ. അമൃത കുഴിക്കാട്ടുചാലില്‍ കടനാട്.