play-sharp-fill
വ്യക്തി വൈരാഗ്യത്തെ തുടർന്ന് പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ് യുവാക്കൾ

വ്യക്തി വൈരാഗ്യത്തെ തുടർന്ന് പെട്രോൾ നിറച്ച കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ് യുവാക്കൾ

 

കൊല്ലം: മുഖത്തല ചെറിയേലയിൽ മാരകായുധങ്ങളുമായി എത്തിയ യുവാക്കൾ നാട്ടുകാരെ ഭീതിയിലാക്കി മണിക്കൂറോളം കലാപ അന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ സബിൻ എന്നയാൾ അറസ്റ്റിൽ. പെട്രോൾ നിറച്ച് കുപ്പികൾ കത്തിച്ചു വീടുകളിലേക്ക് എറിഞ്ഞ ശേഷം, കൊലവിളിയുമായി 10 പേരടങ്ങുന്ന അക്രമി സംഘം വീടുകളിലേക്ക് ഇരച്ചു എത്തുകയായിരുന്നു. അക്രമത്തിലെ നേതൃത്വം നൽകിയ ആരോപിക്കുന്ന യുവാവ് ഇന്നലെ പുലർച്ചെ വീണ്ടും ബൈക്കിൽ എത്തി യുവാക്കളെ വാഹനം മേടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്.

 

ഇന്ന് ഗൃഹപ്രവേശം നടക്കുന്ന കൊന്നങ്കോട് മേഖലയിൽ സുരേഷിന്റെ വീട് ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ മുഖത്ത് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. സുരേഷിന്റെ മുഖത്ത് 25 തുന്നലുണ്ട്. ഗൃഹപ്രവേശനം ചടങ്ങി സ്ഥാപിച്ച പന്തലിന്റെ ഒരു ഭാഗവും അക്രമികൾ തീയിട്ടു.

 

കഴിഞ്ഞദിവസം മഹേഷ് എന്ന യുവാവിനെ കുത്തേറ്റിരുന്നു. ഇതേത്തുടർന്ന് സംഘർഷമാണ് ആക്രമത്തിൽ കലാശിച്ചത്. മഹേഷിനെ കുത്തിയ യുവാവിനെ മറ്റു യുവാക്കൾ കഴിഞ്ഞദിവസം വർധിച്ചതായി പറയുന്നു ഇതിന്റെ വൈരാഗ്യത്തിലാണ് രാത്രി വീടുകളിൽ കയറി അക്രമം നടത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. തുടർച്ചയായി നടക്കുന്ന അക്രമത്തിന് പിന്നിൽ ലഹരി സംഘങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാർ ചേർന്ന് പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group