play-sharp-fill
കുട്ടികളോട് ലൈംഗികാതിക്രമം ;കൊല്ലം എരൂരിൽ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍.

കുട്ടികളോട് ലൈംഗികാതിക്രമം ;കൊല്ലം എരൂരിൽ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍.

സ്വന്തം ലേഖിക

കൊല്ലം :കൊല്ലം ഏരൂരില്‍ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എല്‍ പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍.


 

തുമ്പോട്  വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്.അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും.

 

കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ക്ക് സമാന പരാതിയുള്ളതായി തിരിച്ചറിഞ്ഞത്.