കൊല്ലം അഷ്ടമുടി ആശുപത്രിയില്‍  പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു; മരണകാരണം ചികിത്സാ പിഴവെന്ന് ബന്ധുകൾ

കൊല്ലം അഷ്ടമുടി ആശുപത്രിയില്‍ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ചികിത്സയിലായിരുന്ന നവജാത ശിശുവും മരിച്ചു; മരണകാരണം ചികിത്സാ പിഴവെന്ന് ബന്ധുകൾ

സ്വന്തം ലേഖിക

കൊല്ലം: അഷ്ടമുടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.

മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ തിങ്കളാഴ്ചയാണ് മരിച്ചത്. തുടർന്ന് കുഞ്ഞും മരിക്കുകയായിരുന്നു. കുട്ടി കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞും മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ഹര്‍ഷയുടെ മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് തൊട്ടുമുൻപ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ യുവതി മരിച്ചു.

ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.

നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ഹൃദയാഘാതമാണ് ഹര്‍ഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ വൈകിയില്ലെന്നുമാണ് അഷ്ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം. പാലക്കാട് തങ്കം ആശുപത്രിയില്‍ സമാന സംഭവം ഈ മാസം ആദ്യം നടന്നിരുന്നു. തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവര്‍ ജന്മം നല്‍കിയ നവജാത ശിശുവുമാണ് മരിച്ചത്.