കൊല്ലത്ത് പൊലീസുകാരൻ സ്പിരിറ്റ് ഉള്ളിൽ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ

കൊല്ലത്ത് പൊലീസുകാരൻ സ്പിരിറ്റ് ഉള്ളിൽ മരിച്ച സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കടയ്ക്കലിൽ പൊലിസുകാരൻ സ്പിരിറ്റ് ഉള്ളിൽ ചെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇദ്ദേഹത്തിനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. കേസിൽ പൊലീസ് ഇയാളെ ചോദ്യംചെയ്തുവരികയാണ്.

ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം നടന്നത്. മലപ്പുറം ഐ.ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലം കടക്കൽ ചെളിക്കുഴി സ്വദേശി അഖിൽ ആണ് സ്പിരിറ്റ് ഉള്ളിൽ ചെന്ന് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ജോലിസ്ഥലത്ത് നിന്നും നാട്ടിലെത്തിയ അഖിലിന് ശനിയാഴ്ച ഛർദ്ദിയുണ്ടായുണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നാലുപേരും ഒരുമിച്ച് ചേർന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷി(28)നെയും ഛർദ്ദി അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

അമിത മദ്യപാനമാണ് യുവ പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.