Spread the love

കാഞ്ഞിരപ്പള്ളി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പോലീസിന്റെ നേതൃത്വത്തിൽ ജൂൺ 26ന് ലഹരി വിരുദ്ധ ബോധവത്കരണ കൂട്ടയോട്ടവും പ്രതിജ്ഞയും സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ. ബേബി നിർവഹിക്കും.

video
play-sharp-fill

രാവിലെ 9 മണിക്ക് അക്കരപ്പള്ളി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കത്തീഡ്രൽ മഹാജൂബിലി ഹാളിൽ സമാപിക്കും. ലഹരിക്കെതിരായ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാൽ ജോൺസൺ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി ജിബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കൂടാതെ ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും കൂട്ടയോട്ടത്തിൽ അണിചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group