Spread the love

കോഴിക്കോട്: നാദാപുരം വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങള്‍.
വർഷങ്ങള്‍ക്ക് മുൻപ് കാണാതായ സിജോ ഒരിക്കല്‍ വിലങ്ങാട്ടെ സ്വന്തം വീട്ടിലെത്തിയിരുന്നതായി അയല്‍വാസി ദേവസ്യ വെളിപ്പെടുത്തി . സിജോയുടെ ഭാര്യ നിഖില പറഞ്ഞകാര്യം സത്യമാണ് .
2014-ല്‍ ഭാര്യവീട്ടിലേക്ക് പിണങ്ങിപ്പോയ ശേഷം സിജോ കണ്ണൂർ വാണിയപ്പാറ വീട്ടില്‍ നിന്നും സ്വന്തം വീടായ വിലങ്ങാട്ടെ വീട്ടിലേക്ക് വന്നിരുന്നു . നിഖിലയുടെ പിതാവ് സിജോയെ വന്നു കണ്ടിരുന്നു .

video
play-sharp-fill

വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും , അവിടെ കിടപ്പുണ്ട് എന്നുമാണ് നിഖിലയുടെ പിതാവ് പറഞ്ഞത് . ഞാനും പോയി സിജോയെ കണ്ടിരുന്നു . മദ്യപിച്ച്‌ തിണ്ണയില്‍ കിടക്കുന്നത് കൊണ്ട് വിളിച്ചിട്ട് അനങ്ങിയിരുന്നില്ല.
അന്ന് തന്നെ സിജോ വിലങ്ങാട്ടെ വീട്ടില്‍ നിന്നും പോയിരുന്നു . പിന്നീട് എങ്ങോട്ടാണ് പോയെതെന്ന് അറിയില്ല . എന്റെ വീടും സിജോയുടെ വീടും തൊട്ടടുത്ത് ആയതുകൊണ്ട് വീട്ടില്‍ ലൈറ്റ് കണ്ടാല്‍ കൂടെ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു .

വീട്ടില്‍ ആരാണ് ഉള്ളതെന്ന് . അങ്ങനെയാണ് സിജോ വന്നിട്ടുള്ള കാര്യം മനസിലാക്കിയത് . പിന്നീട് ഒന്ന് രണ്ട് വർഷത്തിന് ശേഷമാണ് തന്റെ വീട്ടിലെ ലാൻഡ് ഫോണില്‍ സിജോ വിളിച്ചിരുന്നതായും ദേവസ്യ പറഞ്ഞു .
എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സിജോ വിളിച്ചത് , എന്റെ ഭാര്യ ആയിരുന്നു അന്ന് ഫോണെടുത്തത് . എന്റെ വിശ്വാസം സിജോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നാണെന്ന് ദേവസ്യ പറഞ്ഞു .
2014ല്‍ പിതാവുമായി വാക്ക് തർക്കമുണ്ടായി സിജോ സ്കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂർ കരിക്കോട്ടക്കരി വാണിയൻ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ല്‍ വിലങ്ങാടുള്ള ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മൂന്ന് വർഷം മുമ്പ് ഭാര്യ വീട്ടില്‍ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാർ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തിരോധാനവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങള്‍ക്ക് വിരാമമിട്ട് കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ പരിശോധന ഫലം ഇന്നലെ പുറത്തുവന്നിരുന്നു . കല്ലറയില്‍ മൂന്ന് മൃതദേഹങ്ങള്‍ ഉണ്ടെന്നായിരുന്നു പള്ളിയുടെ പരാതിയെങ്കിലും, ശാസ്ത്രീയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട പായ യഥാർത്ഥത്തില്‍ മൃതദേഹങ്ങള്‍ക്ക് അടിയില്‍ വെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ ഫോറൻസിക് സംഘം കല്ലറയില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി ഡിഎൻഎ പരിശോധന നടത്തും. എന്നാല്‍, ഈ കല്ലറയും സിജോ സ്കറിയയുടെ തിരോധാനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തല്‍.
കല്ലറയ്ക്കുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലീസ് പറയുമ്പോഴും മൂന്നാമത് ഒരു മൃതദേഹം ഇല്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് കഴിയുന്നില്ല .

കല്ലറ തുറന്നപ്പോള്‍ കണ്ട കാഴ്ചകളിലെ അസ്വാഭാവികത കൊണ്ടാണ് സംശയങ്ങള്‍ വിട്ടുമാറാത്തതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 2006-ല്‍ സംസ്കരിച്ച മൃതദേഹം അടിയിലാണ് ഉള്ളത്, അതിനു മുകളില്‍ അറക്കപ്പൊടി ഇട്ട ശേഷമാണ് 2015-ല്‍ രണ്ടാമത്തെ വെച്ചിരിക്കുന്നത് .
എന്നാല്‍ പരിശോധനയില്‍ ശവപ്പെട്ടികള്‍ കിടന്ന രീതിയില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് . കുഴിക്കകത്ത് വെക്കുന്ന ഒരു മൃതദേഹം എങ്ങനെ സ്വയം മറിയും? ഇത് ചെരിഞ്ഞ് കിടക്കുന്ന നിലയിലാണ് ഉള്ളത് .
ഇത് രണ്ടുപേർ അടുത്തുകിടക്കുന്നത് പോലെയാണ് മൃതദേഹങ്ങള്‍ ഉള്ളതെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ലെന്നും നാട്ടുകാർ പറയുന്നു.