കൊല്ലത്ത് പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം: ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ അപഹരിക്കപ്പെട്ടു

കൊല്ലത്ത് പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം: ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ അപഹരിക്കപ്പെട്ടു

 

കൊല്ലം: പരവൂരിൽ പ്രവർത്തനം തുടങ്ങാനിരുന്ന പലഹാര നിർമ്മാണ യൂണിറ്റിൽ മോഷണം. പൂതക്കുളം സ്വദേശി മോഹനൻ പിള്ളയുടെ സ്ഥാപനത്തിലെ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങളാണ് നഷ്ടമായത്. പ്രദേശത്ത് ലഹരി വിൽപന നടത്തുന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് മോഹനൻ പിള്ളയുടെ ആരോപണം.

 

പൂതക്കുളം മിനിസ്റ്റേഡിയത്തിനു സമീപം പ്രവർത്തനത്തിന് സജ്ജമായ പലഹാര നിർമ്മാണ യൂണിറ്റിലായിരുന്നു മോഷണം. കെട്ടിടത്തിന്റെ പിൻവാതിൽ തകർത്താണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന ഹൈഡ്രോളിക് മെഷീനും, കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് ഓവൻ്റെ ഭാഗങ്ങളും കവർന്നു. കൂടാതെ കിണറ്റിൽ സ്ഥാപിച്ചിരുന്ന വാട്ടർ പമ്പും മോഷ്ടിച്ചു.

 

പ്രദേശത്ത് ലഹരി മരുന്ന് സംഘങ്ങളുടെ ശല്യം പതിവാണ്. ഇവരിലൊരാളെ സംശയമുണ്ടെന്ന് സ്ഥാപന ഉടമയായ മോഹനൻ പിള്ള പറയുന്നു. തുടർന്ന് പരവൂർ പൊലീസിൽ ഉടമ പരാതി നൽകുകയും പ്രതിക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group