കൊല്ലം കൊട്ടിയത്ത് നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കം ; ഒരാൾ അറസ്റ്റിൽ
കൊല്ലം: കൊട്ടിയത്ത് നിന്ന് പതിന്നാലുകാരനെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമെന്ന് സ്ഥിരീകരണം.
പതിന്നാലുകാരന്‍റെ അമ്മ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയും ബന്ധുവുമായ സ്‌ത്രീയില്‍ നിന്ന് പത്ത് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതെ വന്നതാണ് തട്ടികൊണ്ടുപോകാന്‍ കാരണമായത്.
കുട്ടിയുടെ അമ്മ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ കടമായി വാങ്ങി പണം മൂന്നു രൂപ പലിശയ്ക്ക് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ പലിശയ്ക്കു വാങ്ങിയ ആള്‍ കൃത്യമായി തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് സമയത്ത് തുക മടക്കി നല്‍കാനായില്ല. ഇതിനെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. അതേസമയം, തട്ടികൊണ്ടുപോയവര്‍ തനിക്ക് ബലമായി മയക്കുമരുന്ന് നല്‍കിയെന്ന് പതിനാലുകാരന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ബന്ധുവിന്‍റെ കൈയില്‍ നിന്നും തങ്ങള്‍ പണം വാങ്ങിയിട്ടില്ലെന്നും, മറ്റൊരാള്‍ക്ക് ഇടനിലക്കാരിയായി പണം വാങ്ങി കൊടുത്തിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. തന്‍റെ മകനെ തട്ടികൊണ്ടുപോയതിന് പിന്നില്‍ പണമിടപാടാണോ എന്ന് തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അതേസമയം, കുട്ടിയെ തട്ടികൊണ്ടുപോകാനായി തമിഴ്‌നാട് സ്വദേശിയുടെ മകന്‍ ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ഇതിനെത്തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി മാര്‍ത്താണ്ഡം സ്വദേശി ബിജു പൊലീസ് പിടിയിലായി.
എന്നാല്‍ പൊലീസിന്‍റെ ഊര്‍ജിത ശ്രമംമൂലമാണ് കുട്ടിയെ വേഗത്തില്‍ കണ്ടെത്താനായത്. പൂവാറില്‍ കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയും പ്രധാന പ്രതിയും പാറശാല പൊലീസിന്‍റെ പിടിയിലായത്.