play-sharp-fill
കൊല്ലത്തെ ഇടുക്കിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാത; ശബരിമല തീരത്ഥാടകര്‍ക്കും ഏറെ പ്രയോജനം;  എങ്ങുമെത്താതെ കൊല്ലം-ദിണ്ടിഗല്‍, ഭരണിക്കാവ്-മുണ്ടക്കയം പാതകള്‍

കൊല്ലത്തെ ഇടുക്കിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പാത; ശബരിമല തീരത്ഥാടകര്‍ക്കും ഏറെ പ്രയോജനം; എങ്ങുമെത്താതെ കൊല്ലം-ദിണ്ടിഗല്‍, ഭരണിക്കാവ്-മുണ്ടക്കയം പാതകള്‍

സ്വന്തം ലേഖിക

പത്തനംതിട്ട: പ്രഖ്യാപിച്ച്‌ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും എങ്ങുമെത്താതെ കൊല്ലം-ദിണ്ടിഗല്‍ (183), ഭരണിക്കാവ്-മുണ്ടക്കയം (183 എ) ദേശീയ പാതകള്‍.

കൊല്ലത്തു നിന്നു തുടങ്ങി അഞ്ചാലുമൂട്, കുണ്ടറ, ഭരണിക്കാവ്, ചാരുമൂട്, കൊല്ലക്കടവ് വഴി ചെങ്ങന്നൂരിലെത്തി അവിടെ നിന്ന് എംസി റോ‍ഡിലൂടെ കോട്ടയം വരെയും പിന്നീട് കെകെ റോഡ് വഴി കുമളിയെത്തി കമ്പം, തേനി വഴി ദിണ്ടിഗല്‍ വരെ എത്തുന്നതാണ് ദേശീയപാത 183.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍എച്ച്‌ 66ല്‍ ചവറ ടൈറ്റാനിയം ജംക്‌ഷനില്‍ നിന്നു തിരിഞ്ഞു ശാസ്താംകോട്ട, ഭരണിക്കാവ്, അടൂര്‍, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, പത്തനംതിട്ട, മണ്ണാറകുളഞ്ഞി, വടശേരിക്കര, പ്ലാപ്പള്ളി വഴി വണ്ടിപ്പെരിയാറില്‍ ദേശീയപാത 183ല്‍ ചേരുന്നതാണു 183എ.

2018-ല്‍ പ്രഖ്യാപിച്ച പദ്ധതികളാണിത്.രണ്ടു പദ്ധതികളുടേയും അലൈന്‍മെന്റ് അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കാനുള്ള ചെലവില്‍ 25 ശതമാനം പങ്കിടാമെന്നു സമ്മതം അറിയിച്ചിട്ടുള്ള പദ്ധതികളുടെ കൂട്ടത്തില്‍ എന്‍എച്ച്‌ 183 ഉണ്ടെങ്കിലും എന്‍എച്ച്‌ 183 എ ഉള്‍പ്പെടുന്നില്ല.

ഈ പാതയുടെ നി‍ര്‍മാണ ചെലവു പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കുമോയെന്നതിന് ഇനിയും വ്യക്തതയില്ല. കൊല്ലത്തെ ഇടുക്കിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ‌ പാത ശബരിമല തീരത്ഥാടകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.