play-sharp-fill
മാതാവ് വഴക്ക് പറഞ്ഞതിൻ്റെ മനോവിഷമം;  കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

മാതാവ് വഴക്ക് പറഞ്ഞതിൻ്റെ മനോവിഷമം; കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖിക

കൊല്ലം: അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം കടയ്ക്കല്‍ ദര്‍പ്പക്കാവ് പുനയം കോളനിയില്‍ വേങ്ങവിള വീട്ടില്‍ ശിവാനിയാണ്(12) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് വൈകീട്ട് 6.30യോടെയാണ് സംഭവം. ശ്യാം, മാളു ദമ്പതികളുടെ മകളായ ശിവാനി തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ച്‌ കൊണ്ട് നില്‍ക്കേ മറ്റൊരു കുട്ടിയെ തള്ളിയിട്ടിരുന്നു.

പിന്നാലെ മാതാവ് ശകാരിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.

കുട്ടി വീടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ കടക്കല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.